ഫോട്ടോഗ്രാഫറെ അഭിനന്ദിച്ച് പിവി അബ്ദുല്‍ വഹാബ്

മലപ്പുറം: പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ പുരസ്‌കാരം നേടിയ ചന്ദ്രിക ഫോട്ടോഗ്രാഫര്‍ സികെ തന്‍സീറിനെ അഭിനന്ദിച്ച് പിവി അബ്ദുല്‍ വഹാബ് എംപി. പുരസ്‌കാരത്തിനര്‍ഹമായ ചിത്രത്തോടൊപ്പമാണ് എംപി ഫേസ്ബുക്കില്‍ അഭിനന്ദനം രേഖപ്പെടുത്തിയിരിക്കുന്നത്. ചില ചിത്രങ്ങള്‍ ജീവിതം പറയും, ചിലത് സത്യം വിളിച്ച് പറയും എന്ന് പറഞ്ഞാണ് കുറിപ്പ് തുടങ്ങുന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
ചില ചിത്രങ്ങള്‍ ജീവിതം പറയും, ചിലത് സത്യം വിളിച്ചു പറയും. ഉത്തരേന്ത്യയിലെ അധികാര-മാധ്യമ കൂട്ടുകെട്ട് കേരളത്തെ മലീമസമാക്കാന്‍ ശ്രമിക്കുമ്പോള്‍ ചന്ദ്രിക ദിനപത്രത്തിലെ ഫോട്ടോ ജേര്‍ണലിസ്റ്റ് സി കെ തന്‍സീറിന് പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ പുരസ്‌കാരം നേടി കൊടുത്ത ഈ ചിത്രം വളരെയധികം സംസാരിക്കുന്നുണ്ട്. കേരളമെന്തെന്നും, ഇവിടത്തെ മതേതര സ്വഭാവമെന്തെന്നും രാജ്യത്തോട് വിളിച്ചു പറയുന്നുണ്ട് ഈ ചിത്രം. അഭിനന്ദനങ്ങള്‍ തന്‍സീര്‍. എല്ലാവിധ ഭാവുകങ്ങളും നേരുന്നു.
RECENT NEWS

കഴിഞ്ഞതവണ 579വോട്ടിന് നഷ്ടമായ പെരിന്തല്‍മണ്ണ മണ്ഡലം പിടിച്ചെടുക്കാന്‍ എല്‍.ഡി.എഫ്
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 579വോട്ടിന് നഷ്ടമായ ഇഎംഎസിന്റെ ജന്മനാടായ പെരിന്തല്‍മണ്ണ നിയമസഭാ മണ്ഡലം പിടിക്കാന്‍ സി.പി.എം. പെരിന്തല്‍മണ്ണയിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി വി ശശികുമാര്‍ തന്നെയാകും.