മലപ്പുറം കഥപറയാന് സുഡാനി ഫ്രം നൈജീരിയ

കോഴിക്കോട്: കെഎല് 10 പത്തിന് ശേഷം മലപ്പുറം പശ്ചാതലമായി പുതിയ സിനിമ വരുന്നു. പുതുമുഖ സംവിധായകനായ സകരിയ ഒരുക്കുന്ന ‘സുഡാനി ഫ്രം നൈജീരിയ’ യാണ് മലപ്പുറത്തിന്റെ കഥ പറയുന്നത്. സൗബിന് സാഹിറാണ് ചിത്രത്തില് നായകവേഷത്തില്. ചിത്രത്തില് ആഫ്രിക്കന് നടന് സാമുവല് അബിയോള റോബിന്സനൊപ്പം ലീഡ് റോളാണ് സൗബിന്റേത്.
സെവന്സ് കളിക്കാനായി ആഫ്രിക്കയില് നിന്നെത്തുന്ന കഥാപാത്രമായാണ് സാമുവല് അബിയോള റോബിന്സന് വേഷമിടുന്നത്. വാള്ട്ട് ഡിസ്നിയുടെ ‘ഡെസ്പറേറ്റ് ഹൗസ്വൈവ്സ് ആഫ്രിക്ക’, ‘ടിന്സല്’, എം.ടി.വിയുടെ ‘ഷുഗ’ തുടങ്ങിയ ആഫ്രിക്കന് ചിത്രങ്ങളിലൂടെ ശ്രദ്ധേയനാണ് സാമുവല് അബിയോള റോബിന്സണ്.
‘നീലാകാശം പച്ചക്കടല് ചുവന്ന ഭൂമി’ക്കു ശേഷം ഹാപ്പി ഹവേഴ്സ് എന്റര്ടെയ്ന്മെന്റ്സിനു വേണ്ടി സമീര് താഹിറും ഷൈജു ഖാലിദുമാണ് ചിത്രം നിര്മിക്കുന്നത്. ഷൈജു ഖാലിദ് ക്യാമറ കൈകാര്യം ചെയ്യുന്ന ചിത്രത്തിനു വേണ്ടി തിരക്കഥ ഒരുക്കുന്നത് കെഎല്10പത്തിന്റെ സംവിധായകന് മുഹ്സിന് പരാരിയും സക്കരിയയും ചേര്ന്നാണ്. റെക്സ് വിജയന് ആണ് സംഗീതം. ചിത്രത്തിന്റെ ക്രെഡിറ്റ് ലൈന് പോസ്റ്റര് ദുല്ഖര് സല്മാന് ഷെയര് ചെയ്തു.
സൗബിനും സമീര് താഹിറിനും ഷൈജു ഖാലിദിനുമൊപ്പം കോഴിക്കോട് നഗരത്തില് നിന്നുള്ള ദൃശ്യങ്ങള് സാമുവല് റോബിന്സണ് ഫേസ്ബുക്കില് പങ്കുവെച്ചിരുന്നു. മെഡിക്കല് കോളേജ് ബൈപാസിലുള്ള ഒരു റസ്റ്റോറന്റിലും നഗരത്തിലെ മറ്റിടങ്ങളിലുമുള്ള ചിത്രങ്ങളാണ് റോബിന്സണ് പുറത്തുവിട്ടത്. ചിത്രത്തിനു വേണ്ടി താരം ഫുട്ബോള് പരിശീലനം നടത്തുന്നുണ്ട്.
RECENT NEWS

നജീബ് കാന്തപുരം എംഎല്എയ്ക്കെതിരായ ഓഫര് തട്ടിപ്പ് പരാതി പിൻവലിച്ചു
പെരിന്തൽമണ്ണ: നജീബ് കാന്തപുരം എംഎല്എയ്ക്കെതിരായ ഓഫര് തട്ടിപ്പ് പരാതി പിൻവലിച്ചു. ലാപ്ടോപിന് നല്കിയ 21,000 രൂപ മുദ്ര ഫൗണ്ടേഷന് തിരികെ നല്കിയതോടെയാണ് പരാതി പിന്വലിച്ചത്. കഴിഞ്ഞ ദിവസമാണ് ലാപ്ടോപ്പ് വാങ്ങാനെന്ന പറഞ്ഞ് 21,000 രൂപ നജീബ് [...]