ദാറുല് ഹുദാ ആസാം കാമ്പസ്: സെക്കണ്ടറി ബില്ഡിംഗ് നാളെ നാടിനു സമര്പ്പിക്കും
തിരൂരങ്ങാടി: ദാറുല് ഹുദാ ഇസ്ലാമിക് സര്വകലാശാലയുടെ ആസാം ഓഫ് കാമ്പസില് നിര്മ്മാണം പൂര്ത്തിയാക്കിയ സയ്യിദ് മുഹമ്മദ് അലി ശിഹാബ് തങ്ങളുടെ നാമധേയത്തിലുള്ള സെക്കണ്ടറി ബില്ഡിംഗ് നാളെ നാടിനു സമര്പ്പിക്കും.
ദാറുല് ഹുദാ ചാന്സലര് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള് ഉദ്ഘാടനം നിര്വ്വഹിക്കും. ദാറുല് ഹുദാ വി.സി ഡോ. ബഹാഉദ്ദീന് മുഹമ്മദ് നദ്വി അദ്ധ്യക്ഷനാകും. കാമ്പസില് നിര്മിച്ച സൈനുല് ഉലമാ മെമ്മോറിയല് ലൈബ്രറി വി.സി ഡോ. ബഹാഉദ്ദീന് നദ്വി ഉദ്ഘാടനം ചെയ്യും. സ്മാര്ട്ട് റൂമിന്റെ ഉദ്ഘാടനം ദാറുല് ഹുദാ വൈസ് പ്രസിഡന്റ് സയ്യിദ് മുഹമ്മദ് കോയ തങ്ങള് ജമലുല്ലൈല് നിര്വഹിക്കും.
ഓഡിറ്റോറിയം ഇ.ടി മുഹമ്മദ് ബശീര് എം.പിയും കംപ്യൂട്ടര് ലാബ് പി.വി അബ്ദുല് വഹാബ് എം.പിയും ഉദ്ഘാടനം ചെയ്യും. ആസാം എം.എല്.എമാരായ ജാകിര് ഹുസൈന്, വാജിദ് അലി, അബ്ദുല് ഖാലിഖ്, മുന് മന്ത്രിമാരായ സിദ്ദീഖ് അഹ്മദ്, സൈദുല്ല നാങ്കോണ്, മുന് എം.എല്.എ താരാ പ്രസാദ് ദാസ്, ബോഡോലാന്റ് എജ്യുക്കേഷന് കൗണ്സില് മുന് മെമ്പര് ദെര്ഹാസത് ബുസുമാട്രി, നാഷണല് ഡിറ്റക്ടീവ് ബ്യൂറോയിലെ ഡോ. ഡി.എം.ബി ബറുവ, ദീപുജിത്ത് കണികാര്, മുന് ഡി.ജി.പി കമലേശ്വര ധക്കാ തുടങ്ങി നിരവധി പ്രമുഖ വ്യക്തിത്വങ്ങള് പങ്കെടുക്കും.
RECENT NEWS
മലപ്പുറം സ്വദേശിനിയുടെ കൊലപാതകം; കൂടെയുണ്ടായിരുന്ന യുവാവിനായി തിരിച്ചിൽ
കോഴിക്കോട്: എരഞ്ഞിപ്പാലത്തെ സ്വകാര്യ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തിയ മലപ്പുറം സ്വദേശിനിയായ യുവതിയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്. ശ്വാസം മുട്ടിയാണ് യുവതി മരിച്ചതെന്നാണ് റിപ്പോർട്ടിലുള്ളത്. കൂടെയുണ്ടായിരുന്ന യുവാവ് അബ്ദുൽ സനൂഫിനായി [...]