സൗദിയിലെ റിയാദിലുണ്ടായ വാഹന അപകടത്തില്‍ മഞ്ചേരി സ്വദേശിയായ യുവാവ് മരിച്ചു
മഞ്ചേരി: പുലര്‍ച്ചെ സൗദിയിലെ റിയാദിലുണ്ടായ വാഹന അപകടത്തില്‍ മഞ്ചേരി സ്വദേശിയായ യുവാവ് മരിച്ചു. മഞ്ചേരി തുറക്കല്‍ പള്ളിറോഡില്‍ കാദിരാമൂളി ഉമ്മറിന്റെ മകന് അനീസ് ബാബു (34) ആണ് മരിച്ചത്. ആറു മാസം മുമ്പ് സൗദിയിലേക്ക് പോയ അനീസ് ബാബു ഡെലിവറി വാഹനത്തില്‍ ഡ്രൈവറായി ജോലി നോക്കുകയായിരുന്നു.
ഇന്ത്യന്‍ സമയം ബുധനാഴ്ച പുലര്‍ച്ചെ ഒന്നര മണിയോടെ റിയാദിലെ സുവൈദിയയിലാണ് അപകടം. വാഹനം വഴിയരികില്‍ നിര്‍ത്തി ഇറങ്ങുമ്പോള്‍ പൊലീസ് പിന്തുടരുകയായിരുന്ന മറ്റൊരു കാര്‍ അനീസ് ബാബുവിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നുവെന്നാണ് ബന്ധുക്കള്‍ക്ക് കിട്ടിയ വിവരം. അപകടത്തില്‍ തല്‍ക്ഷണം മരിച്ച അനീസ് ബാബുവിന്റെ മൃതദേഹം റിയാദ് കിങ് സല്മാന് ആശുപത്രി മോര്‍ച്ചറിയില്‍. ഖബറടക്കം റിയാദില്‍ നടത്തുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
ആസ്യയാണ് മരിച്ച അനീസ് ബാബുവിന്റെ മാതാവ്, ഭാര്യ: ജസ്ന മോള്, മക്കള്‍: മുഹമ്മദ് അമന്, മുഹമ്മദ് അസന്‍, സഹോദരന്: നിയാസ്.
RECENT NEWS
കോട്ടക്കൽ ചിനക്കലിൽ വാഹനാപകടത്തിൽ ഒമ്പതു വയസുകാരിക്ക് ദാരുണാന്ത്യം
കോട്ടക്കൽ: മലപ്പുറത്ത് വാഹനാപകടത്തില്‍ ഒന്‍പത് വയസുകാരിക്ക് ദാരുണാന്ത്യം. മലപ്പുറം ചിനക്കല്‍ സ്വദേശി ഷാനാവാസിന്റെ മകള്‍ റീം ഷാനവാസ് ആണ് മരിച്ചത്. ഇന്ന് രാവിലെ കോട്ടക്കല്‍ പുത്തൂരില്‍ ആയിരുന്നു അപകടം. നിയന്ത്രണം വിട്ട ലോറി വാഹനങ്ങള്‍ക്കിടയിലേക്ക് [...]




