ഫിനിക്സ് ഫൗണ്ടേഷന്റെ രണ്ടാമത് യു.എ ബീരാന് സ്മാരക ജീവകാരുണ്യ പുരസ്കാരം ഇ.ടി മുഹമ്മദ് ബഷീര് എം പിക്ക്

മലപ്പുറം: ഫിനിക്സ് ഫൗണ്ടേഷന്റെ രണ്ടാമത് യു.എ ബീരാന് സ്മാരക ജീവകാരുണ്യ പുരസ്കാരം ഇ.ടി മുഹമ്മദ് ബഷീര് എം പിക്കും, സാഹിത്യ പുരസ്കാരം ദീപാ നിശാന്തിനും. പ്രസ് ക്ലബില് നടന്ന വാര്ത്താ സമ്മേളനത്തിലാണ് ജൂറി അംഗങ്ങള് ഇക്കാര്യം അറിയിച്ചത്. ഈ മാസം 28ന് മലപ്പുറം റോസ് ലോഞ്ചില് നടക്കുന്ന അവാര്ഡ് ദാന ചടങ്ങില് എം പി അബ്ദുസമദ് സമദാനി, സി രാധാകൃഷ്ണന്, പി സുരേന്ദ്രന്, പി ഉബൈദുള്ള, സി പി സെയ്തലവി എന്നിവര് പങ്കെടുക്കും. അസഹിഷ്ണുതയുടെ രാഷ്ര്ടീയം പ്രഭാഷണവും ചടങ്ങിനോടനുബന്ധിച്ചുണ്ടാവും.
തിരുവനന്തപുരം സി എച്ച് സെന്റര് അടക്കമുള്ള ജീവകാരുണ്യ പ്രവര്ത്തനം പരിഗണിച്ചാണ് ഇ ടി മുഹമ്മദ് ബഷീര് എം പിയെ പുരസ്കാരത്തിന് തെരഞ്ഞെടുത്തത്. സാംസ്കാരികസാഹിത്യ രംഗത്തെ ഇടപെടലുകള് പരിഗണിച്ചാണ് തൃശൂര് കേരളവര്മ്മ കോളെജ് അധ്യാപികയായ ദീപാ നിശാന്തിന് അവാര്ഡ്. വാര്ത്താ സമ്മേളനത്തില് നസീര് മേലേതില്, എന് കെ അഫ്സല് റഹ്മാന്, കെ എം ശാഫി, കുരിക്കള് മുനീര്, ടി പി ഹാരിസ്, സലീം വടക്കന് എന്നിവര് പങ്കെടുത്തു.
RECENT NEWS

മലപ്പുറം നഗരസഭയുടെ നേതൃത്വത്തിൽ യു എസ് എസ് പരിക്ഷാ പരിശീലനത്തിന് തുടക്കം കുറിച്ചു
മലപ്പുറം: നഗരസഭയുടെ നേതൃത്വത്തിൽ യു.എസ്.എസ്. പരീക്ഷാ പരിശീലന പദ്ധതിക്ക് തുടക്കം കുറിച്ചു.നഗരസഭ പ്രദേശത്തെ സർക്കാർ, എയിഡഡ് മേഖലകളിലെ ഒമ്പത് യു.പി.സ്കൂളുകളിൽ പഠിക്കുന്ന തയാറായ മുഴുവൻ വിദ്യാർത്ഥികൾക്കും പരിശീലന ഫീസ് നഗരസഭ വഹിച്ച് സൗജന്യമായി [...]