പൊന്നാനിയിലെ ജീവിച്ചിരിക്കുന്ന വയോധിക മരിച്ചതായി രേഖ

പൊന്നാനിയിലെ ജീവിച്ചിരിക്കുന്ന  വയോധിക  മരിച്ചതായി രേഖ

ജീവിച്ചിരിക്കുന്ന വയോധികയെ മരിച്ചതായി രേഖപ്പെടുത്തി. ഇതേ തുടര്‍ന്ന് വിധവാ പെന്‍ഷന്‍ മുടങ്ങിയ വയോധിക ദുരിതത്തില്‍. പൊന്നാനി രണ്ടാം വാര്‍ഡിലെ അറക്കള വളപ്പ് സ്വദേശി വളപ്പിലകത്ത് നഫീസയാണ് മരിച്ചതായി രേഖപ്പെടുത്തിയിരിക്കുന്നത്.

ഇത് മൂലം കഴിഞ്ഞ നാലു മാസമായി വിധവാ പെന്‍ഷന്‍ മുടങ്ങിയ വൃദ്ധ ദുരിതത്തിലായിരിക്കയാണ്. കഴിഞ്ഞ നാല് വര്‍ഷമായി വിധവാ പെന്‍ഷന്‍ വാങ്ങിയിരുന്ന നഫീസ നാലു മാസം മുമ്പ് മുംബൈയിലെ മകളുടെ വീട്ടില്‍ പോകുന്നതിന് മുമ്പ് പെന്‍ഷന്റെ കാര്യം ബാങ്ക് പ്രതിനിധിയോട് ചോദിച്ചിരുന്നു. തുടര്‍ന്ന് മുംബൈയിലേക്ക് യാത്ര തിരിക്കുകയും ചെയ്തു.

പിന്നീട് പെന്‍ഷന്‍ എത്തിയപ്പോള്‍ നഫീസയെ മൊബൈലില്‍ വിളിച്ച് അറിയിക്കുകയും ചെയ്തു. തിരിച്ചെത്താന്‍ വൈകുമെന്നറിയിച്ചപ്പോള്‍ ദിവസങ്ങള്‍ കഴിഞ്ഞാല്‍ പണം തിരിച്ചടക്കുമെന്നായിരുന്നു മറുപടി. എന്നാല്‍ പറഞ്ഞ സമയത്തു തന്നെ നഫീസതിരിച്ചെത്തി ബാങ്കുമായി ബന്ധപ്പെട്ടപ്പോള്‍ പണം തിരിച്ചടച്ചതായാണ് മറുപടി ലഭിച്ചത്. ഇതിനു ശേഷം നഗരസഭയുമായിലെ പെന്‍ഷന്‍ വിഭാഗവുമായി ബന്ധപ്പെട്ടപ്പോള്‍ സ്ത്രീ മരിച്ചതായാണ് കമ്പ്യൂട്ടറില്‍ രേഖപ്പെടുത്തിയതെന്നാണ് അറിഞ്ഞത്.

രേഖപ്പെടുത്തുമ്പോള്‍ പറ്റിയ തെറ്റ് മൂലമാണ് സ്ത്രീ മരിച്ചതാണെന്നാണ് അധികൃതരുടെ വിശദീകരണം. അടുത്ത ഡിസംബറില്‍ പെന്‍ഷന്‍ ലഭ്യമാക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

Sharing is caring!