ബാല്യം നല്‍കിയത് -ജസ്‌ന നിസാം

ബാല്യം നല്‍കിയത് -ജസ്‌ന നിസാം

ബാല്ല്യം നല്‍കിയത്
വര്‍ണ്ണപുസ്തകങ്ങളാണ്….
വായിച്ചും,എഴുതിയും,
ഗുണിച്ചും,ഹരിച്ചും….

നിറമുളള കൗമാരം,
ശാസ്ത്രവുമെടുത്തു.,
ജീവഭൗതിക രസക്കൂട്ടുകളില്‍
ഹോമിച്ചു.

യൗവനത്തിന് പുതുമകള്‍
ഇല്ലായിരുന്നു ..
ഭൗതിക ശാസ്ത്രത്തില്‍
തളച്ചിട്ടൊരു
ഭൗതികശരീരം മാത്രം,

ഇനി ബാക്കി വാര്‍ദ്ധക്യമാണ്
ഇനിയെങ്കിലും ജീവിക്കണം
മനുഷ്യനായി
കൂടെ
സ്വപ്നങ്ങള്‍ വേണം..
ഏകയായി, മാനം
നോക്കി കിടക്കണം,
അകലെയുളള നക്ഷത്രങ്ങളോട്
കിന്നാരംപറയണം,
ഒടുവില്‍ ശാന്തമായി ഉറങ്ങണം..

Sharing is caring!