സി.പി.എം പുറത്താക്കിയ പ്രവര്‍ത്തകന്‍ സി.പി.ഐയില്‍

സി.പി.എം പുറത്താക്കിയ  പ്രവര്‍ത്തകന്‍ സി.പി.ഐയില്‍

സി.പി.എമ്മില്‍ നിന്നും പുറത്താക്കിയ പ്രവര്‍ത്തകനെ സി.പി.ഐയുടെ ബ്രാഞ്ച് സമ്മേളനത്തില്‍ പങ്കെടുപ്പിച്ച നേതാക്കളുടെ നടപടിയില്‍ സി.പി.ഐ പ്രവര്‍ത്തകര്‍ക്ക് അതൃപ്തി. അഞ്ഞൂറു പേരുടെ പ്രകടനത്തിന് തീരുമാനിച്ചപ്പോള്‍ പങ്കെടുത്തത് വെറും 52 പേര്‍. ഇതിനെ തുടര്‍ന്ന് മംഗലം മേഖലാ കമ്മിറ്റി സേവ് സി.പി.ഐ ഫോറം രൂപീകരിച്ചു. പുര്‍ണ്ണ അംഗങ്ങള്‍ മാത്രമെ പങ്കെടുക്കാവൂ എന്നറിഞ്ഞിട്ടും സി.പി.എമ്മില്‍ നിന്നു പുറത്താക്കിയ റുയേഷ് കോഴിശ്ശേരി സമ്മേളന ത്തില്‍ പങ്കെടുത്തു. സമ്മേളന ഹാളില്‍ നിന്നും ഇയാളെ പുറത്താക്കാന്‍ ശ്രമിച്ചപ്പോള്‍ നേതാക്കള്‍ ഇടപെട്ട് പിടിച്ചിരുത്തി. ജമാഅത്തെ ഇസ്ലാമിക്കാരനും സമ്മേളനത്തില്‍ പങ്കെടുക്കാന്‍ അവസരമൊരുക്കി. നേതാക്കളുടെ ഇത്തരം നടപടികള്‍ പാര്‍ടിയെ ഇല്ലാതാക്കുമെന്ന ഭീതിയിലാണ് സേവ് സി.പി.ഐ ഫോറം രൂപീകരിച്ചത്. പത്രസമ്മേളനത്തില്‍ കെ.സെയ്താലിക്കുട്ടി, കാവില്‍ ബാബു പങ്കെടുത്തു.

Sharing is caring!