നിലമ്പൂരിലേക്കുള്ള കെ.എസ്.ആര്‍.ടി.സി ബസിന്റെ മുന്‍വശത്തെ ചില്ല് കാട്ടാന തകര്‍ത്തു

നിലമ്പൂരിലേക്കുള്ള  കെ.എസ്.ആര്‍.ടി.സി  ബസിന്റെ മുന്‍വശത്തെ  ചില്ല് കാട്ടാന തകര്‍ത്തു

 

നിലമ്പൂരിലേക്കുള്ള കെ.എസ്.ആര്‍.ടി.സി ബസിന്റെ മുന്‍വശത്തെ ചില്ല് കാട്ടാന തകര്‍ത്തു. കാട്ടാനായുടെ അക്രമണത്തില്‍ യാത്രക്കാര്‍ ഭയചികിതരായി. ഡ്രൈവറുടെ മനോദൈര്യം മൂലം വന്‍ അപകടം ഒഴിവായി. കെ.എസ്.ആര്‍.ടി.സിയുടെ ബംഗളൂരു-നിലമ്പൂര്‍ സൂപ്പര്‍ ഡീലക്‌സ് ബസിന് നേരെ ബന്ദിപ്പൂര്‍ വനമേഖലയില്‍ച്ചൊണു അക്രമണമുണ്ടായത്.

ഇന്നലെ പുലര്‍ച്ചെ 2.30ന് ചെക് പോസ്റ്റ് കടന്ന് 50 മീറ്റര്‍ ദൂരം പിന്നിട്ടപ്പോഴാണു സംഭവം. െ്രെഡവര്‍ കെ.സി.പ്രകാശന്‍, കണ്ടക്ടര്‍ പി.കെ.കൈരളിദാസ് എന്നിവരും സ്ത്രീകള്‍ ഉള്‍പ്പെടെ 18 യാത്രക്കാരും ബസില്‍ ഉണ്ടായിരുന്നു. അല്‍പം അകലെ റോഡിനുനടുവില്‍ കൊമ്പനെ കണ്ട് െ്രെഡവര്‍ ബസ് നിര്‍ത്തി.

 

ഉടന്‍ പാഞ്ഞടുത്ത കൊമ്പന്‍ െ്രെഡവര്‍ക്കു മുന്നിലായി ബസില്‍ കുത്തി. ചില്ലിന്റെ താഴെവശത്താണ് കൊമ്പുകൊണ്ടത്. രണ്ടാമത്തെ കുത്തില്‍ ചില്ലുതകര്‍ന്നു. കലിയടങ്ങാതെ ബസിന്റെ ഇടതുവശത്തേക്ക് നീങ്ങി മധ്യഭാഗത്തും കുത്തി. തുടര്‍ന്ന് ബസ് തള്ളിമറിച്ചിടാന്‍ ശ്രമിച്ചതോടെ യാത്രക്കാര്‍ കൂട്ടനിലവിളിയായി. െ്രെഡവര്‍ വേഗത്തില്‍ ബസ് മുന്നോട്ടെടുത്താണ് രക്ഷപ്പെട്ടത്. പകരം ബസ് എത്തിച്ചാണ് സര്‍വീസ് നടത്തിയത്.

ബംഗളൂരു നിലമ്പൂര്‍ ബസിന് നേരെ കാട്ടാനയുടെ ആക്രമണം ഉണ്ടായത് ഫോറസ്റ്റ് പാസിന്റെ കലാവധി തീര്‍ന്നതിന്റെ തലേന്ന്. പാല ഡിപ്പോയ്ക്ക് കൈമാറിയതിനാല്‍ ബന്ദിപുര്‍ വനത്തിലൂടെ രാത്രിയാത്രയ്ക്ക് ഇന്നലെ മുതല്‍ നിലമ്പൂര്‍ –ബെംഗളൂരു ബസിന് പാസില്ല.

 

Sharing is caring!