അടിവസ്ത്രത്തില്‍ നിര്‍ത്തി കൈകൊട്ടിച്ച് ആസ്വദിക്കുന്ന വീഡിയോ പുറത്ത്

അടിവസ്ത്രത്തില്‍ നിര്‍ത്തി  കൈകൊട്ടിച്ച് ആസ്വദിക്കുന്ന  വീഡിയോ പുറത്ത്

പരപ്പനങ്ങാടി: പോലീസ് സ്‌റ്റേഷനില്‍ പ്രതികളെ അടിവസ്ത്രത്തില്‍ നിര്‍ത്തി കൈകൊട്ടിച്ച് ആസ്വദിക്കുന്ന സി.ഐ യുടെ വീഡിയോ പുറത്ത്. പരപ്പനങ്ങാടി പോലീസ് സ്‌റ്റേഷനിലാണ് സംഭവം. താനൂര്‍ സി.ഐ അലവിയാണ് പ്രതികളെ അടിവസ്ത്രത്തില്‍ നിര്‍ത്തി പ്രതികള്‍ കൈ കൊട്ടി കളിക്കുന്നത ആസ്വദിക്കുന്നത്.
സംഭവസമയത്ത് പോലീസ് സ്‌റ്റേഷനിലുണ്ടായിരുന്ന ആരോ ദൃശ്യം പകര്‍ത്തി സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുകയായിരുന്നു. ദൃശ്യങ്ങള്‍ വൈറലായതോടെ സംഭവം വിവാദമായി. കൈ കൊട്ടുന്നതിനിടെ രണ്ട് വരി പാട്ട് പാടാനും സിഐ പ്രതികളെ നിര്‍ബന്ധിക്കുന്നതായി വീഡിയോയിലുണ്ട്.

Sharing is caring!