ബംഗളൂരുവിനെതിരെ ഗോകുലം പൊരുതിതോറ്റു

ബംഗളൂരു: ഐ ലീഗ് സീസണ് മുന്നോടിയായുള്ള സൗഹൃദ മത്സരത്തില്‍ ബംഗളൂരു എഫ്‌സിയോട് ഗോകുലം പൊരുതി തോറ്റു. സുനില്‍ ചേത്രിയും ഗൂര്‍പ്രീതും അടക്കമുള്ള ടീമുകള്‍ക്കെതിരെ ഏകപക്ഷീയമായ രണ്ട് ഗോളിനാണ് ഗോകുലം എഫ് സി അടിയറവ് പറഞ്ഞത്. പരാജയപ്പെട്ടെങ്കിലും മികച്ച കളിയാണ് ഗോകുലം കാഴ്ചവച്ചത്.

രണ്ട് ഇലവനായാണ് ബംഗളൂരു മത്സരത്തിനിറങ്ങിയത്. ആദ്യ പകുതിയില്‍ അഞ്ച് വിദേശതാരങ്ങളെ അണിനിരത്തിയായിരുന്നു ടീം ഇറങ്ങിയത്. സുനില്‍ ചേത്രിയും ഗൂര്‍പ്രീതും അടക്കമുള്ളവര്‍ രണ്ടാം പകുതിയില്‍ കളത്തിലിറങ്ങി. പ്രതിരോധത്തിലെ ചെറിയ പിഴവ് മുതലെടുത്താണ് രണ്ട് ഗോളും നേടിയത്. ആദ്യ 20 മിനിറ്റിനകം തന്നെ ഗോകുലം രണ്ട് ഗോള്‍ വാങ്ങിയിരുന്നു.

രണ്ടാം പുകുതിയില്‍ മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും ഗോകലത്തിന് ലക്ഷ്യം നേടാന്‍ കഴിഞ്ഞില്ല. ഇര്‍ഷാദിനും രോഹിതിനും ഗോള്‍ മടക്കാന്‍ അവസരം ലഭിച്ചെങ്കിലും നഷ്ടപെട്ടു. മൂന്നാമതൊരു ഗോളിനായി സുനില്‍ ചേത്രിയും സംഘവും ശ്രമിച്ചെങ്കിലും പ്രതിരോധ നിര ഉണര്‍ന്ന് കളിച്ചത് ഗോകുലത്തിന് തുണയായി. നവംബര്‍ രണ്ടിന് ബംഗളൂരു എഫ് സിയുമായി വീണ്ടും ഗോകുലം ഏറ്റുമുട്ടും.

Sharing is caring!


Leave a Reply

Your email address will not be published. Required fields are marked *