പ്രകാശ് കാരാട്ട് മലപ്പുറത്ത്, മലപ്പുറത്ത് ഏഴിന് ബഹുജന സംഗമം

പ്രകാശ് കാരാട്ട് മലപ്പുറത്ത്, മലപ്പുറത്ത് ഏഴിന്  ബഹുജന സംഗമം

ഒക്‌ടോബര്‍ സോഷ്യലിസ്റ്റ് വിപ്ലവത്തിന്റെ ശതാബ്ദിയോടനുബന്ധിച്ച് ഏഴിന് വൈകിട്ട് നാലിന് മലപ്പുറം കുന്നുമ്മല്‍ ബഹുജന സംഗമം സംഘടിപ്പിക്കും. സിപിഐ എം പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് ഉദ്ഘാടനം ചെയ്യും.

സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, കേന്ദ്ര കമ്മിറ്റിയംഗം എ വിജയരാഘവന്‍, പാലോളി മുഹമ്മദ്കുട്ടി തുടങ്ങിയവര്‍ സംസാരിക്കും. സംഗമത്തിന് മുന്നോടിയായി ചുവപ്പ് വളണ്ടിയര്‍മാരുടെ മാര്‍ച്ചും വര്‍ഗ ബഹുജന സര്‍വ്വീസ് സംഘടനാ പ്രവര്‍ത്തകര്‍ അണിനിരക്കുന്ന പ്രകടനവുമുണ്ടാകും.

പരിപാടിയുടെ വിജയകരമായ നടത്തിപ്പിനായി പി പി വാസുദേവന്‍ ചെയര്‍മാനും, ഇ എന്‍ മോഹന്‍ദാസ് ജനറല്‍ കണ്‍വീനറും വി പി അനില്‍ കണ്‍വീനറുമായി സംഘാടക സമിതി രൂപീകരിച്ചു. രൂപീകരണ യോഗത്തില്‍ ഇ എന്‍ മോഹന്‍ദാസ് അധ്യക്ഷനായി. പി പി വാസുദേവന്‍, ജോര്‍ജ് കെ ആന്റണി, എം ബി ഫൈസല്‍, എ കെ കൃഷ്ണപ്രദീപ്, ബേബി മാത്യു എന്നിവര്‍ സംസാരിച്ചു.

Sharing is caring!