മലയാള സര്‍വകലാശാലയുടെ പുതിയ വി.സിയായി ഡോ. ഉഷ ടൈറ്റസ് ചുമതലയേറ്റു

മലയാളസര്‍വകലാശാല വൈസ് ചാന്‍സലറായി ഡോ. ഉഷ ടൈറ്റസ്, ഐ.എ.എസ്. ചുമതലയേറ്റു. ക്യാമ്പസിലെത്തിയ അവരെ പരീക്ഷാകണ്‍ട്രോളര്‍ ഡോ. എം.ശ്രീനാഥന്‍, രജിസ്ട്രാര്‍ ഡോ. കെ. എം.ഭരതന്, വിദ്യാര്‍ത്ഥി ഡീന്‍ ഡോ. ടി. അനിതകുമാരി, അഡ്മിനിസ്ട്രേ റ്റീവ് ഓഫീസര്‍ എന്‍. മോഹനനാഥ ബാബു, അദ്ധ്യാപകര്‍, വിദ്യാര്‍ത്ഥി കള്‍, ജീവനക്കാര്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.
ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയായ ഡോ. ഉഷ ടൈറ്റസ് നേരത്തെ കോഴിക്കോട്, പാലക്കാട് എന്നിവിടങ്ങളില്‍ ജില്ലാകലക്ടറായും ചെന്നൈ ഐ.ഐ.ടി.യില്‍ രജിസ്ട്രാറായും സംസ്ഥാന സാമൂഹ്യക്ഷേമ വകുപ്പ് സെക്രട്ടറി, ആരോഗ്യവകുപ്പ് സെക്രട്ടറി, ആരോഗ്യ- വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. കേന്ദ്ര ധനകാര്യവകുപ്പില്‍ സാമ്പത്തിക കാര്യ ജോയിന്റ് സെക്രട്ടറിയായിരിക്കെ ബ്രിക്സ് (ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, സൗത്ത് ആഫ്രിക്ക) ഡെവലപ്പ്മെന്റ് ബാങ്ക്, ബീജിംഗ് ആസ്ഥാനമായുള്ള എ.ഐ.ഐ.ബി (ഏഷ്യന്‍ ഇന്ഫ്രാസ്ട്രെക്ച്ചര് ഇന്‍വെസ്റ്റ്മെന്റ് ബാങ്ക്) എന്നിവ യാഥാര്‍ത്ഥ്യമാക്കുന്നതില്‍ സുപ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. ആരോഗ്യ മേഖലയില്‍ വിവിധ പരിഷ്കരണങ്ങള്‍ നടപ്പാക്കിയതോടൊപ്പം തിരുവനന്തപുരത്തെ എയിംസ് കെട്ടിടമടക്കം അടിസ്ഥാന സൗകര്യങ്ങള്‍ കൊണ്ടുവരുന്നതിനും നേതൃത്വം വഹിച്ചിട്ടുണ്ട്. വെല്ലൂര്‍ ക്രിസ്റ്റ്യന്‍ മെഡിക്കല്‍ കോളേജില്‍ നിന്ന് എം.ബി.ബി.എസ്, എം.ഡി ബിരുദം നേടിയ അവര്‍ 1993 ഐ.എ.എസ് ബാച്ചുകാരിയാണ്.
മലയാളസര്‍വകലാശാലയുടെ അക്കാദമിക നിലവാരം ഉയര് ത്തുന്നതിന് ഏറ്റവും മുന്തിയ പരിഗണന നല്‍കുമെന്ന് ചുമലയേറ്റശേഷം വൈസ് ചാന്‍സലര്‍ പറഞ്ഞു. കിഫ്ബി ധനസഹായം ഉപയോഗപ്പെടുത്തി അടിസ്ഥാന സൗകര്യ വികസനത്തിന് പ്രാധാന്യം നല്‍കും. നിയമാനുസൃ തമുള്ള നടപടികള്‍ പൂര്‍ത്തിയാക്കി കലാശാലയ്ക്ക് സ്ഥിരം ക്യാമ്പസ് ഏര്‍പ്പെടുത്താനുള്ള ശ്രമം ത്വരിതപ്പെടുത്തുമെന്നും അവര്‍ വ്യക്തമാക്കി.
RECENT NEWS

നഗരസഭ പരിധിയിലെ മുഴുവൻ വിദ്യാർഥിനികൾക്കും മെൻസ്ട്രൽ കപ്പ്
മലപ്പുറം: നഗരസഭയുടെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നഗരസഭ പ്രദേശത്തെ ഗവൺമെൻ്റ് വനിതാ കോളേജിലെയും, ഗവൺമെൻ്റ് ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലെയും മുഴുവൻ വിദ്യാർഥിനികൾക്കും മെൻസ്ട്രൽ കപ്പ് വിതരണം നടത്തി. സംസ്ഥാനത്ത് ആദ്യമായാണ് ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനം [...]