തിരൂര് പുഴയില് അജ്ഞാത ജഡം കണ്ടെത്തി.
തിരൂര് പുഴയില് അജ്ഞാത ജഡം കണ്ടെത്തി. താഴെപ്പാലത്താണ് 40വയസ്സ് തോന്നിക്കുന്ന യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. പാന്റും ഷര്ട്ടും ധരിച്ച യുവാവ് പൂര്ണ ആരോഗ്യമുള്ള ശരീരക്കാരനാണ്. യുവാവിനെ തിരിച്ചറിഞ്ഞിട്ടില്ല. കമിഴ്ന്നു കിടക്കുന്ന നിലയിലാണ് ജഡം കണ്ടെത്തിയത്. മുഖം വീര്ത്ത് വികൃതമായ നിലയിലാണ്. തിരൂര് പോലീസ് ഇന്ക്വസ്റ്റ് നടത്തിയ മൃതദേഹം കോഴിക്കോട് മെഡിക്കല് കോളേജ് ആശുപത്രി മോര്ച്ചറിയിലേക്ക് മാറ്റി.
RECENT NEWS
സമസ്തയിലെ തർക്ക പരിഹാരത്ത് ആയുസ് ഒരുദിനം; അതൃപ്തി അറിയിച്ച് ലീഗ് നേതൃത്വം
മലപ്പുറം: സമസ്തയിലെ പ്രശ്നങ്ങൾക്ക് അറുതിയാകുന്നുവെന്ന സൂചനകൾക്ക് ആയുസ് ഒരു ദിവസം മാത്രം. സമസ്തയിലെ ഒരു വിഭാഗവും മുസ്ലിം ലീഗുമായുള്ള പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ചർച്ചയിലെ ധാരണ ലംഘിച്ചതായി പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും പി.കെ. [...]