അണ്ടര്‍ – 17 ലോകകപ്പ് ഫുട്ബാളില്‍ ലെയ്‌സണ്‍ ഓഫീസറായി പ്രവര്‍ത്തിച്ച അബ്ദുസ്സമദ് കനിയാതൊടിക്ക് വടക്കാങ്ങര ഈസ്റ്റ് ജുമാമസ്ജിദ് മഹല്ല് കമ്മിറ്റി സ്വീകരണം നല്‍കി

വടക്കാങ്ങര: അണ്ടര്‍ – 17 ലോകകപ്പ് ഫുട്ബാളില്‍ ലെയ്‌സണ്‍ ഓഫീസറായി പ്രവര്‍ത്തിച്ച അബ്ദുസ്സമദ് കനിയാതൊടിക്ക് വടക്കാങ്ങര ഈസ്റ്റ് ജുമാമസ്ജിദ് മഹല്ല് കമ്മിറ്റി സ്വീകരണം നല്‍കി.
നുസ്‌റത്തുല്‍ അനാം ട്രസ്റ്റ് ചെയര്‍മാന്‍ അനസ് കരുവാട്ടില്‍ ഉപഹാരം നല്‍കി. മഹല്ല് പ്രസിഡന്റ് അബ്ദുല്‍ കരീം മൗലവി അദ്ധ്യക്ഷത വഹിച്ചു. ജമാഅത്തെ ഇസ്ലാമി വടക്കാങ്ങര ഹല്‍ഖ അമീര്‍ പി.കെ സയ്യിദ് ഹുസൈന്‍ കോയ തങ്ങള്‍, അമാനുല്ല വടക്കാങ്ങര, തങ്കയത്തില്‍ അബ്ദു റസാഖ്, ടാലന്റ് പബ്ലിക് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സിന്ധ്യ ഐസക് എന്നിവര്‍ സംസാരിച്ചു.മഹല്ല് സെക്രട്ടറി കെ ഇബ്രാഹിം മാസ്റ്റര്‍ സ്വാഗതവും ഗഫാര്‍ മാസ്റ്റര്‍ നന്ദിയും പറഞ്ഞു.
RECENT NEWS

ലഹരിയെ പടിക്ക് പുറത്ത് നിര്ത്താന് പ്രതിജ്ഞയെടുത്ത് മഅദിന് സ്‌കൂള്‍ പ്രവേശനോത്സവം
മലപ്പുറം: ലഹരി പോലുള്ള മാരക വിപത്തുകളെ പടിക്ക് പുറത്ത് നിര്ത്താനും മയക്ക് മരുന്നിന്റെ ദൂഷ്യ ഫലങ്ങളെ കുറിച്ച് കുടുംബങ്ങളില് ബോധവല്ക്കരണം നടത്താനും പ്രതിജ്ഞയെടുത്ത് മഅദിന് പബ്ലിക് സ്‌കൂള്‍ വിദ്യാര്ത്ഥികള് നടത്തിയ പുതിയ അധ്യയന വര്ഷ അസംബ്ലി [...]