പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുടെ ജീവചരിത്രഗ്രന്ഥം അറബിയില്‍ വരുന്നു

മലപ്പുറം: അന്തരിച്ച പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുടെ ജീവചരിത്രഗ്രന്ഥം അറബിയില്‍ പുറത്തിറങ്ങുന്നു. അലാവുദ്ദീന്‍ ഹുദവി പുത്തനഴി രചിച്ച ‘ഫീ ദിക്റാ അസ്സയ്യിദ് മുഹമ്മദ് അലി ശിഹാബ് ‘ നവംബര്‍ രണ്ടിന് ഷാര്‍ജ രാജ്യാന്തര പുസ്തകോത്സവത്തില്‍ പ്രകാശനം ചെയ്യും. മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി എംപി, ശിഹാബ് തങ്ങളുടെ മകന്‍ മുനവ്വറലി ശിഹാബ് തങ്ങള്‍ എന്നിവര്‍ ചേര്‍ന്നാണു പുറത്തിറക്കുക.
അറബ് നേതാക്കളുമായി അടുത്തബന്ധം പുലര്‍ത്തിയിരുന്ന നേതാവാണ് ശിഹാബ് തങ്ങള്‍. മധ്യപൂര്‍വദേശത്തെ വായനക്കാരെ ലക്ഷ്യമിട്ടാണ് പുസ്തകം ഇറക്കുന്നത്. ശിഹാബ് തങ്ങളുടെ പ്രധാന ഉദ്ധരണികളടങ്ങുന്ന മുജീബ് ജൈഹൂനിന്റെ ഇംഗ്ലിഷ് കൃതി ‘സ്ലോഗന്‍സ് ഓഫ് ദി സാജ്’, മാവേലിക്കര രാജാ രവിവര്‍മ കോളജിലെ മലയാളം വിഭാഗം മേധാവി വി.രഞ്ജിത്തിന്റെ മലയാളം കൃതി ‘സ്നേഹാക്ഷരക്കൂട്ടിലെ ശിഹാബ് തങ്ങള്‍’ എന്നിവയും അതേ വേദിയില്‍ പുറത്തിറക്കും. ദുബായ് കെഎംസിസി ആണ് മൂന്നു പുസ്തകങ്ങളും പ്രസിദ്ധീകരിക്കുന്നത്.
RECENT NEWS

പി സി ജോര്‍ജിനെതിരെ യൂത്ത് ലീഗ് മുഖ്യമന്ത്രിക്ക് പരാതി നല്കി
മലപ്പുറം: വര്‍ഗീയ പരാമര്‍ശത്തില്‍ ബിജെപി നേതാവ് പി.സി ജോര്‍ജിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് യൂത്ത് ലീഗ് പരാതി നല്കി. പരാതി നല്‍കിയിട്ടും പാലാ പൊലീസ് കേസെടുക്കുന്നില്ലെന്ന് മുഖ്യമന്ത്രിയെ അറിയിച്ചു. കാസയുടെ വര്‍ഗീയ ഇടപെടലും [...]