പൊന്നാനിയില്‍ സി.പി.എം പ്രവര്‍ത്തകനെ ആര്‍.എസ്.എസ് അക്രമിച്ചു

പൊന്നാനിയില്‍  സി.പി.എം പ്രവര്‍ത്തകനെ  ആര്‍.എസ്.എസ് അക്രമിച്ചു

സിപിഐ എം പ്രവര്‍ത്തകനുനേരെ ആര്‍എസ്എസ് അക്രമം. പൊന്നാനി ലോക്കല്‍ കമ്മിറ്റി അംഗം വി രമേശനെ പൊന്നാനി വാര്‍ളിക്കുളത്ത് രണ്ട് ബൈക്കുകളിലായി വന്ന നാല് പേരടങ്ങിയ സംഘം മുളക് പൊടി എറിഞ്ഞ് ആയുധങ്ങളുമായി അക്രമിച്ചതെന്നാണ് പരാതി.

തലക്കും കൈയിനും മാരകമായി പരിക്കേറ്റ രമേശനെ പൊന്നാനി താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാത്രി ഒമ്പതിനാണ് സംഭവം.
പൊന്നാനി സര്‍വീസ് കോ-ഓപറേറ്റീവ് ബാങ്ക് ഈവനിങ് ബ്രാഞ്ചിലെ ജീവനക്കാരനായ രമേശന്‍ ജോലികഴിഞ്ഞ് വീട്ടിലേക്ക് പോവുന്ന വഴിയില്‍ പിന്നാലെവന്ന സംഘം തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയായിരുന്നു.

വൈകുന്നേരം കൊല്ലന്‍ പടിയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ നടത്തിയ പ്രകടനത്തില്‍ രമേശനെ പേരെടുത്ത് പറഞ്ഞ് പ്രകോപനപരമായ രീതിയിലായിരുന്നു മുദ്രാവാക്യം. രണ്ടാഴ്ചമുമ്പ് സിപിഐ എം നടത്തിയ പ്രതിഷേധ പ്രകടനത്തിന് നേരെ ആര്‍എസ് എസ് കല്ലെറിയുകയും അക്രമം നടത്തുകയും ചെയ്തിരുന്നു. കുറച്ച് കാലങ്ങളായി സിപിഐ എം പ്രവര്‍ത്തകര്‍ക്ക് നേരെ നിരന്തരമായ ആക്രമണമാണ് ആര്‍എസ്എസ് പ്രവര്‍ത്തകര്‍നടത്തുന്നത്.

സംഭവത്തില്‍ സിപിഐ എം പൊന്നാനി ലോക്കല്‍ കമ്മിറ്റി പ്രതിഷേധിച്ചു. നേതാക്കളെ തെരഞ്ഞുപിടിച്ച് അക്രമിക്കുന്ന ആര്‍എസ്എസ് ക്രിമിനലുകളെ ഉടന്‍ പിടികൂടണമെന്ന് ലോക്കല്‍ സെക്രട്ടറി കെ ഗോപിദാസ് ആവശ്യപ്പെട്ടു

 

Sharing is caring!