മരവട്ടത്തെ പോലീസ് അതിക്രമം പതിഷേധാര്‍ഹം: വെല്‍ഫെയര്‍ പാര്‍ട്ടി

മരവട്ടത്തെ പോലീസ് അതിക്രമം പതിഷേധാര്‍ഹം: വെല്‍ഫെയര്‍ പാര്‍ട്ടി

 

മലപ്പുറം: ഗെയില്‍ വാതക പൈപ്പ് ലൈനുമായി ബന്ധപ്പെട്ട സമരം ചെയ്തു കൊണ്ടിരുന്ന ഭൂമി നഷ്ടപ്പെടുന്ന ഇരകളെ അതിക്രൂരമായി ആക്രമിക്കുകയും നേതാക്കളയും പ്രവര്‍ത്തകരേയും അറസ്റ്റ് ചെയ്യുകയും ചെയ്ത പോലീസ് നടപടി പ്രതിഷേധാര്‍ഹമാണെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി മലപ്പുറം ജില്ലാ സെക്രട്ടറിയേറ്റ് വിലയിരുത്തി. ജനകീയ സമരങ്ങളെ അധികാരത്തിന്റെ പിന്‍ബലത്തില്‍ അടിച്ചമര്‍ത്താനുള്ള ഏതു ശ്രമത്തെയും അംഗീകരിക്കാന്‍ സാധ്യമല്ല .സ്ത്രീകളെ വരെ വീട്ടില്‍ കയറി ആക്രമിച്ച പിണറായിയുടെ പോലീസ് ഗെയിലിന്റെ സ്വകാര്യ സേനയെ പോലെയാണ് പെരുമാറുന്നത് . ജനവിരുദ്ധ വികസന പദ്ധതികള്‍ ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കാന്‍ കാണിക്കുന്ന ധാര്‍ഷ്ട്യം ഒരു ജനാധിപത്യ ഭരണകൂടത്തിന് ചേര്‍ന്നതല്ല. അക്രമങ്ങളിലൂടെ ജനാധിപത്യ പോരാട്ടങ്ങളെ ഇല്ലാതാക്കാനുള്ള സര്‍ക്കാറിന്റെ നീക്കത്തെ ജനകീയ ജനാധിപത്യ പോരാട്ടം കൊണ്ട് ചെറുത്ത് തോല്‍പിക്കും എന്നും ജില്ലാ സെക്രട്ടറിയേറ്റ് മുന്നറിയിപ്പ് നല്‍കി. യോഗത്തില്‍ ജില്ലാ പ്രസിഡന്റ് എം.ഐ റഷീദ് അധ്യക്ഷത വഹിച്ചു. എ ഫാറൂഖ്, ഗണേഷ് വടേരി, റംല മമ്പാട്, മുനീബ് കാരക്കുന്ന്, നാസര്‍ കിഴുപറമ്പ് തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി കൃഷ്ണന്‍ കുനിയില്‍ സ്വാഗതവും സുഭദ്ര വണ്ടൂര്‍ നന്ദിയും പറഞ്ഞു.

 

Sharing is caring!