ലോറി സ്‌കൂട്ടറിലിടിച്ച് കുറ്റിപ്പുറം എം.ഇ.എസ് എന്‍ജിനിയറിംഗ് കോളജിലെ രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു

എടപ്പാള്‍: ചരക്കുലോറി സ്‌കൂട്ടറിലിടിച്ച് രണ്ട് എന്‍ജിനീയറിംഗ് കോളജ് വിദ്യാര്‍ഥികള്‍ മരിച്ചു. കുറ്റിപ്പുറം എം.ഇ.എസ് എന്‍ജിനീയറിംഗ്
കോളേജിലെ വിദ്യാര്‍ത്ഥികളായ കോട്ടയം താഴത്തങ്ങാടി വടക്കേടം നസ്മല്‍
നിസാര്‍ (20), പൊന്നാനി കടവനാട് അന്‍വര്‍ മന്‍സിലില്‍ റബിയത്ത് അല്‍
അദബിയ (19) എന്നിവരാണ് മരിച്ചത്.ഇന്നലെ വൈകിട്ട് മൂന്നരയോടെ എടപ്പാള്‍
ജംഗ്ഷനിലെ തൃശൂര്‍ റോഡില്‍ ശുകപുരം ആശുപത്രിക്ക് സമീപമായിരുന്നു അപകടം.
രണ്ടു പേരും ചങ്ങരംകുളം ഭാഗത്തുനിന്നും എടപ്പാളിലേക്ക് സ്‌കൂട്ടറില്‍ വരുന്നതിനിടെ എടപ്പാള്‍ ഭാഗത്തുനിന്നും തൃശൂരിലേക്ക് പോവുകയായിരുന്ന ചരക്ക് ലോറി മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ ഇവര്‍ യാത്രചെയ്തസ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു. സ്‌കൂട്ടറില്‍ നിന്നും തെറിച്ചുവീണ റാബിയത്ത് അല്‍ അദാബിയ സംഭവ സ്ഥലത്തുവച്ചു തന്നെ മരിച്ചിരുന്നു. തൃശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴിയാണ് നസ്മല്‍ നിസാര്‍ മരിച്ചത്.അപകടത്തെ തുടര്‍ന്ന് പത്തു മിനിറ്റോളം സംസ്ഥാന പാതയില്‍ ഗതാഗതം സ്തംഭിച്ചു. ഹൈവേ പൊലീസെത്തി അപകടത്തില്‍പ്പെട്ട വാഹനങ്ങള്‍ എടുത്തുമാറ്റിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.
RECENT NEWS

കരിപ്പൂരില് ശരീരത്തിനുള്ളില് ഒളിപ്പിച്ച് കടത്തിയ 45 ലക്ഷം രൂപയുടെ സ്വര്ണം പിടികൂടി
കരിപ്പൂര്: അബുദാബിയില് നിന്നും എയര് ഇന്ത്യ എക്സ്പ്രസ് വിമാന്തതില് ശരീരത്തിനുള്ളില് ഒളിപ്പിച്ച് കടത്താന് ശ്രമിച്ച 863 ഗ്രാം സ്വര്ണമിശ്രിതം പിടികൂടി. കോഴിക്കോട് കല്ലാച്ചി സ്വദേശിയായ ചെറിയതയ്യില് ഷമീമില് (26) ആണ് സ്വര്ണം കടത്താന് [...]