ഫാസിസത്തെ എതിർക്കുന്നതില്‍ സി പി എമ്മിന് ഇരട്ടത്താപ്പ്: പി കെ ബഷീർ
മക്ക:സംഘ് പരിവാറടക്കമുള്ള ഫാസിസ്‌റ്റ് ശക്‌തികളെ പ്രസ്‌താവനകളില്‍ എതിർക്കുകയും രഹസ്യമായി അവർക്ക് വളരാഌള്ള സാഹചര്യങ്ങള്‍ ഒരുക്കിക്കൊടുക്കുകയും ചെയ്യുന്ന ഇരട്ടത്താപ്പ് നയങ്ങളാണ് പിണറായി അടക്കമുള്ള സി പി എം നേതാക്കള്‍ പിന്തുടരുന്നതെന്ന് മുസ്‌ലിം ലീഗ് നേതാവും ഏറനാട് എം എല്‍ എ യുമായ പി കെ ബഷീർ പറഞ്ഞു. മക്കാ കെ എം സി സി സെന്‍ട്രല്‍ കമ്മറ്റി സംഘടിപ്പിച്ച സ്വീകരണ പൊതു സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യയില്‍ എല്ലാ സംസ്‌ഥാനങ്ങളിലും വേരുകളുള്ള കോണ്‍ഗ്രസ്സ് പ്രസ്‌ഥാനത്തെ ഇല്ലാതാക്കാന്‍ ബിജെപി ശ്രമിക്കുമ്പോള്‍ അവർക്ക് ചൂട്ട് പിടിക്കുന്ന നിലപാടാണ് കേരളത്തിലെ സി പി എം നേതാക്കള്‍ പിന്തുടരുന്നത്. മതേതര ഇന്ത്യ നിലനിർത്താന്‍ കോണ്‍ഗ്രസ്സുമായി സഖ്യമുണ്ടാക്കണമെന്ന് വൈകിയെങ്കിലും യെച്ചൂരിയെപ്പോലെയുള്ള തല മുതിർന്ന നേതാക്കള്‍ തിരിച്ചറിഞ്ഞത് സ്വാഗതാർഹമാണെന്നും മതേതര ഇന്ത്യയെ സംരക്ഷിക്കാന്‍ വിശാല മതേതര സഖ്യം രൂപപ്പെടേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും അദ്ദേഹം തുടർന്ന് പറഞ്ഞു.
മക്കാ കെ എം സി സി പ്രസിഡണ്ട് അബ്‌ദുല്‍ മുഹൈമിന്‍ ആലുങ്ങള്‍ അദ്ധ്യക്ഷത വഹിച്ചു, സൗദി കെഎംസിസി നേഷണൽ കമ്മറ്റി പ്രസിഡൻറ് കെ.പി.മുഹമ്മത് കുട്ടി സമ്മേളനം ഉൽഘാടനം ചെയ്തു.പാലക്കാട് ജില്ലാ യൂത്ത് ലീഗ് സെക്രട്ടറി ഹക്കീം ചെറുപ്പളശ്ശേരി മുഖ്യ പ്രഭാഷണം നടത്തി, ജിദ്ദ കെ എംസിസി സെടൽ കമ്മറ്റി നേതാക്കളായ നിസാം മമ്പാട്, ഇസ്മായിൽ മുണ്ടക്കുളം, ജിദ്ദ കൊണ്ടോട്ടി മണ്ഡലം പ്രസിഡന്റ് നാസർ ഒളവട്ടൂർ, മുഹമ്മതലി മൗലവി, സുലൈമാൻ മാളിയേക്കൽ, നാസർ ഉണ്യാൽ, മുസ്തഫ മുഞക്കുളം,ഹംസ സലാം, മുഹമ്മത്ഷ മുക്കം, പ്രസംഗിച്ചു.
ചടങ്ങിൽ ജീവകാരുണ്യ പ്രവത്തനത്തിനുള്ള മക്ക കെഎംസിസിയുടെ സ്നേഹാ തരം ചടങ്ങിൽ വെച്ച് തറയിൽഅബുവിന് പ്രസിഡന്റ് അബ്ദുൽ മുഹൈമിൻ സമ്മാനിച്ചു. മക്കകെഎംസിസിയുടെ വിവിധ ഏരിയ കമ്മറ്റികൾ ബഷിർ സാഹിബിന് ഹാരാർപണം നടത്തി,ജനറൽ സെക്രട്ടറി മുജീബ് പുക്കോട്ടൂർ സ്വാഗതവും നാസർ കിൻ സാറ നന്ദിയും പറഞ്ഞു.
RECENT NEWS
നിപ: 175 പേര് സമ്പര്ക്ക പട്ടികയില് – മന്ത്രി വീണാ ജോര്ജ്
0483 2732010, 0483 2732060 എന്നീ നമ്പറുകളില് വിളിച്ചാല് നിപ കണ്ട്രോള് സെല്ലുമായി ബന്ധപ്പെടാം.