ജനവിരുദ്ധ നയങ്ങള്‍ക്കെതിരായ സമരം ലീഗിന്റെ പാരമ്പര്യം: സാദിഖലി തങ്ങള്‍

ജനവിരുദ്ധ നയങ്ങള്‍ക്കെതിരായ സമരം ലീഗിന്റെ പാരമ്പര്യം: സാദിഖലി തങ്ങള്‍

മലപ്പുറം: ഭരണകൂടങ്ങളുടെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ ശക്തമായ സമരം നടത്തിയ പാരമ്പര്യമാണ് മുസ്‌ലിംലീഗിന്റേതെന്നും മുസ്ലിംലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍. ഗെയില്‍ വാതക പൈപ്പ് ലൈന്‍ ജനവാസ കേന്ദ്രങ്ങളില്‍ നിന്നും മാറ്റി ജനങ്ങളുടെ ആശങ്ക മാറ്റണമെന്നാണ് ഈ സമരത്തിന്റെ ആവശ്യം.

ജനങ്ങളുടെ ആശങ്ക നീക്കാതെ ഈ പദ്ധതിയുമായി മുന്നോട്ട് പോവുകയാണെങ്കില്‍ ജനകീയ സമരം കൂടുതല്‍ ശക്തിയാര്‍ജിക്കുമെന്നും ജനകീയ സമരം കൂടുതല്‍ ശക്തിയാര്‍ജിക്കുമെന്നും സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. മുസ്‌ലിംയൂത്ത്‌ലീഗിന്റെ ഗെയില്‍വിരുദ്ധ സമര യാത്രയുടെ പതാക കൈമാറി സംസാരിക്കുകയായിരുന്നു അദ്ദേഹം. മുസ്‌ലിം യൂത്ത്‌ലീഗ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്ന് നടക്കുന്ന സമര യാത്രയുടെ പതാക മുസ്‌ലിംലീഗ് ജില്ലാ പ്രസിഡന്റ് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ മുസ്‌ലിംയൂത്ത്‌ലീഗ് ജില്ലാ പ്രസിഡന്റ് അന്‍വര്‍ മുള്ളമ്പാറക്ക് കൈമാറി. യൂത്ത്‌ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി കെ.ടി അഷ്‌റഫ്, സംസ്ഥാന വൈസ്പ്രസിഡന്റ് ഫൈസല്‍ ബാഫഖി തങ്ങള്‍, സെക്രട്ടറി മുജീബ് കാടേരി, പി.ടി സുബൈര്‍ തങ്ങള്‍, ശരീഫ് കുറ്റൂര്‍, എന്‍.കെ അഫ്‌സല്‍ റഹ്മാന്‍, അമീര്‍ പാതാരി, എം.കെ.സി നൗഷാദ്, ബാവ വിസപ്പടി, മുഹ്‌യുദ്ദീന്‍ അലി, റഷീദ് വേങ്ങര, ഹാരിസ് ടി.പി, അഷ്‌റഫ് പാറച്ചോടന്‍, ഹക്കീം കോല്‍മണ്ണ, മുജീബ് പൂക്കുത്ത്, മുജീബ് കോഡൂര്‍എന്നിവര്‍ പങ്കെടുത്തു.

 

 

Sharing is caring!