മലപ്പുറം കലക്ട്രേറ്റിനടുത്തുള്ള പ്രശാന്ത് ഹോട്ടല് ഉടമ വീടിനകത്ത് തൂങ്ങി മരിച്ചു

മലപ്പുറം കുന്നുമ്മല് പ്രശാന്ത് ഹോട്ടല് ഉടമയെ വീടിനകത്ത് തൂങ്ങി മരിച്ച നിലയില് കണ്ടെത്തി. മുണ്ടുപറമ്പ് പുഴങ്കടവന് രാമന്റെ മകന് ജയദേവന് എന്ന ബാവ (56) ആണ് മരിച്ചത്.
പകല് 12 മണിയോടെ വീടിന്റെ മുകളിലെ നിലയിലുള്ള കിടപ്പു മുറിയിലാണ് മൃതദേഹം കണ്ടെത്തിയത്. പാലക്കാടും ഹോട്ടല് ബിസിനസ് നടത്തി വരുന്ന ജയദേവന് കടബാധ്യത മൂലം ആത്മഹത്യ ചെയ്തതാണെന്ന് സംശയിക്കുന്നു. പത്മജയാണ് ഭാര്യ: മക്കള്: ആദര്ശ്, അമൃത. മലപ്പുറം എസ് ഐ കുഞ്ഞഹമ്മദ് ഇന്ക്വസ്റ്റ് ചെയ്ത മൃതദേഹം മഞ്ചേരി മെഡിക്കല് കോളേജില് പോസ്റ്റ്മോര്ട്ടത്തിനു ശേഷം നാളെ സംസ്ക്കരിക്കും.
RECENT NEWS

കരിപ്പൂരിൽ ശരീരത്തിലൊളിപ്പിച്ച് 1.40 കോടി രൂപയുടെ സ്വർണ കടത്ത്, പ്രതിഫലമായി ഉംറ തീർഥാടനത്തിന്റെ ചെലവും
കരിപ്പൂർ: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം വഴിയുള്ള സ്വർണ കടത്തിന് കുറവില്ല. മലദ്വാരത്തിലും, കാർഡ് ബോർഡ് പെട്ടികൾക്കുള്ളിലുമായി കടത്താൻ ശ്രമിച്ച 2.25 കിലോഗ്രാമോളം സ്വർണമാണ് മൂന്ന് വ്യത്യസ്ത യാത്രക്കാരിൽ നിന്നുമായി കോഴിക്കോട് എയർ കസ്റ്റംസ് [...]