ടൂറിസം കൗണ്‍സില്‍ പെയിന്റിങ്-ഉപന്യാസ മല്‍സര വിജയികളെ ആദരിച്ചു

മലപ്പുറം: കേന്ദ്ര സംസ്ഥാന ടൂറിസം വകുപ്പുകള്‍ സംയുക്തമായി നടത്തുന്ന ‘പര്യാതന്‍ പര്‍വ്വ്’ പരിപാടിയുടെ ഭാഗമായി, മലപ്പുറം ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍, 8-ാം ക്ലാസ്സ് മുതല്‍ 12-ാം ക്ലാസ്സ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കായി, കോട്ടക്കുന്ന് ഡി.ടി.പി.സി ഹാളില്‍ വെച്ച് നടത്തിയ പെയിന്റിംഗ്, ഉപന്യാസരചനാ മത്സരങ്ങളില്‍ വിജയികളായവര്‍ക്ക് ജില്ലാകലക്ടര്‍ അമിത് മീണ അവാര്‍ഡുകള്‍ വിതരണം ചെയ്തു.
പെയിന്റിംഗ് മത്സരത്തില്‍ രാഹുല്‍ ടി.കെ പി.കെ.എം.എം ഹയര്‍ സെക്കന്ററി സ്‌കൂള്‍ എടരിക്കോട്, രുഖാം.കെ ടി.എച്ച്.എസ്.എസ് പെരിന്തല്‍മണ്ണ, അനുപമ പി.എം. എം.ഇ.എസ് ഹയര്‍സെക്കന്ററി സ്‌ക്കുള്‍ പൊന്നാനി എന്നിവരും ഉപന്യാസരചനാ മത്സരത്തില്‍ ഷബീറഷ മുഹമ്മദ് എ.കെ, ബദരിയ ഹയര്‍ സെക്കന്ററി സ്‌ക്കൂള്‍, അശ്വനി.കെ, സെന്റ് ജമ്മാസ് ഹയര്‍ സെക്കന്ററി സ്‌ക്കുള്‍, മലപ്പുറം, വര്‍ഷ എന്‍, സെന്റ് ജമ്മാസ് ഹയര്‍ സെക്കന്ററി സ്‌ക്കുള്‍ മലപ്പുറം എന്നിവരും ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.
ഒന്നാം സ്ഥാനത്തിന് 5000 രൂപയും, രണ്‍ണ്ടാം സ്ഥാനത്തിന് 3000 രൂപയും, മൂന്നാംസ്ഥാനത്തിന് 2000 രൂപയുമാണ് ക്യാഷ് അവാര്‍ഡുകള്‍. ചടങ്ങില്‍ ഡി.ടി.പി.സി എസ്‌കിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ വി.പി അനില്‍കുമാര്‍, അഡ്വ കെ. മോഹന്‍ദാസ്, പാലോളി കുഞ്ഞുമുഹമ്മദ്, വിലാസിനി, ഡി.ടി.പി.സി സെക്രട്ടറി ബിനോഷ് കുഞ്ഞപ്പന്‍ എന്നിവര്‍ പങ്കെടുത്തു.
RECENT NEWS

സംസ്ഥാന ഹജ്ജ് ക്യാമ്പ് ചൊവ്വ)സ്വലാത്ത് നഗറില്; രജിസ്റ്റര് ചെയ്തത് പതിനായിരത്തോളം ഹാജിമാര്
മലപ്പുറം: ഹജ്ജ് ഉംറ ഉദ്ദേശിക്കുന്നവര്ക്ക് അറിവനുഭവങ്ങളുടെ വേദിയൊരുക്കാന് സര്വ്വ സജ്ജമായി സ്വലാത്ത്നഗര് മഅ്ദിന് അക്കാദമി. ഇരുപത്തിയാറാമത് സംസ്ഥാന ഹജ്ജ് ക്യാമ്പിന്റെ ഒരുക്കങ്ങള് പൂര്ത്തിയായതായും പതിനായിരത്തോളം ഹാജിമാര് രജിസ്റ്റര് [...]