സംസ്ഥാനത്തെ കേന്ദ്രീയ വിദ്യാലയങ്ങളില്‍ മലയാളം പഠിപ്പിക്കണം: പി കെ കുഞ്ഞാലിക്കുട്ടി
മലപ്പുറം: സംസ്ഥാനത്തെ കേന്ദ്രീയ വിദ്യാലയങ്ങളില്‍ മലയാളം ഭാഷാ പഠനം ഒഴിവാക്കുന്നതിനെതിരെ പി കെ കുഞ്ഞാലിക്കുട്ടി എം പി രംഗത്ത്. മലപ്പുറത്ത് കേന്ദ്രീയ വിദ്യാലയത്തില്‍ സന്ദര്‍ശനം നടത്തുന്നതിനിടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. സംസ്ഥാനത്തെ കേന്ദ്രീയ വിദ്യാലയങ്ങളില്‍ മലയാളം പഠനം നടപ്പാക്കുന്നതിന് കേന്ദ്ര സര്‍ക്കാരിനെ സമീപിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
മലയാളം മാതൃഭാഷയായ കേരളത്തിലെ കേന്ദ്രീയ വിദ്യാലയങ്ങളില്‍ നിന്ന് മലയാള ഭാഷയെ ഒഴിവാക്കുന്നത് ശരിയല്ലെന്ന അഭിപ്രായമാണ് തനിക്കുള്ളതെന്ന് അദ്ദേഹം വ്യക്തമാക്കി. കേന്ദ്രീയ വിദ്യാലയങ്ങളില്‍ മലയാളം പഠിപ്പിക്കാന്‍ ആവശ്യമായ നടപടികളെടുക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാരിന് നിവേദനം നല്‍കും. മലപ്പുറത്തെ കേന്ദ്രീയ വിദ്യാലയത്തിന്റെ അടിസ്ഥാന വികസനങ്ങള്‍ക്ക് എം.പിയെന്ന നിലയില്‍ പ്രധാന പരിഗണന നല്‍കുമെന്നും പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു.
എം.പിയായ ശേഷം ആദ്യമായി മലപ്പുറം കേന്ദ്രീയ വിദ്യാലയത്തിലെത്തിയ പി.കെ.കുഞ്ഞാലിക്കുട്ടിക്ക് വിദ്യാര്‍ത്ഥികളും അധ്യാപകരും രക്ഷിതാക്കളും സ്വീകരണം നല്കി.പ്രിന്‍സിപ്പല്‍ എ.പി ജോതിഷ്, പി.ടി.എ സെക്രട്ടറി പി.പത്മനാഭന്, ടി.രാമദാസ്, പി ഉബൈദുള്ള എം എല്‍ എ, കെ.സദാനന്ദന്, കെ.രേഖ, സോഫിയാമ്മ വര്‍ഗീസ്, രഞ്ജിത്ത്.വി.കെ,ഡോ. ഹസന്, പി.കെ.ഷംസുദ്ദീന് എന്നിവര്‍ സംസാരിച്ചു.
RECENT NEWS
കൂട്ടായിയിൽ നിന്നും മീൻപിടുത്തത്തിന് പോയ യുവാവ് വള്ളങ്ങൾക്കിടയിൽപെട്ട് മരിച്ചു
തിരൂർ: തിരൂർ കൂട്ടായിയിൽ നിന്നും മീൻപിടുത്തത്തിന് പോയ യുവാവ് മീൻ കോരുന്നതിനിടെ വള്ളങ്ങൾക്കിടയിൽപെട്ട് മരിച്ചു. പുതിയകടപ്പുറം സ്വദേശി കടവണ്ടിപുരയ്ക്കൽ യൂസഫ്കോയ(24)യാണ് മരിച്ചത്. താനൂർ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള അംജദ് എന്ന ഫൈബർ വള്ളത്തിലെ [...]