സരിഗമപ ലിറ്റില്‍ ചാംപില്‍ യുംനക്ക് ഏറ്റവും ഉയര്‍ന്ന മാര്‍ക്ക്

സരിഗമപ ലിറ്റില്‍ ചാംപില്‍ യുംനക്ക് ഏറ്റവും  ഉയര്‍ന്ന മാര്‍ക്ക്

സീ ടി.വി ചാനലിന്റെ നമ്പര്‍വണ്‍ മ്യൂസിക്കല്‍ റിയാലിറ്റി ഷോ ആയ സരിഗമപ ലിറ്റില്‍ ചാംപില്‍ ഏറ്റവും ഉയര്‍ന്ന മാര്‍ക്ക് തിരൂരിലെ നമ്മുടെ കൊച്ചുഗായിക യുംന അജിന്‍ സ്വന്തമാക്കി. ഇതിനുള്ള ട്രോഫിയും യുംനക്ക് സമ്മാനിച്ചു.

ഇത് വരെയുള്ള മൊത്തം മത്സരങ്ങില്‍ ഏറ്റവും കൂടുതല്‍ 100മാര്‍ക്ക് വാങ്ങി കൊണ്ടാണ് യുംന ഈ നേട്ടം കൈവരിച്ചത്.

സീ ടി.വിയില്‍ മൊത്തം 40 സിംഗിള്‍ പാട്ടുകള്‍ പാടിയ യുംന 26എണ്ണത്തിനും 100മാര്‍ക്ക് വാങ്ങികൊണ്ടാണ് ഒന്നാമതെത്തിയത്. 10 മാസമായി ബോംബെയില്‍ നടക്കുന്ന റിയാലിറ്റിഷോയില്‍ ഇത്ര അധികം പാട്ടുകള്‍ പാട്ടി ഈ നേട്ടം കൈവരിക്കുന്ന ഇന്ത്യയിലെ തന്നെ ആദ്യത്തെ കുട്ടിയാണ് യുംന അജിന്‍.

യുംന 100 ല്‍ 100 പ്രകടനത്തിന് പല പ്രമുഖരും സാക്ഷ്യം വഹിച്ചു. എ.ആര്‍. റഹ്മാന്‍, ആശാ ബോസ്‌ലെ, ഷാരൂഖാന്‍, സല്‍മാന്‍ഖാന്‍, അനില്‍ കപൂര്‍, കത്രീന കൈഫ്, സഞ്ജയ് ദത്ത്, രണ്‍ബീര്‍ കപൂര്‍, കുമാര്‍ സാനു, ഉഭിത് നാരായണന്‍, അല്‍താജി എന്നിവരടക്കമുള്ള ബോളിവുഡിലെ പ്രമുഖ നടി നടന്മാര്‍, സംഗീത പ്രതിഭകളും സാക്ഷിയായിരുന്നു.

എ.ആര്‍. റഹ്മാനും ഷാരുഖാനും, സല്‍മാന്‍ഖാനും സഞ്ജയ് ദത്ത്, ആശാ ബോസ്‌ലെയും യുംനയെ പ്രത്യേകം അഭിനന്ദിച്ചു.

ടൈറ്റില്‍ വിന്നറാകാന്‍ തനിക്ക് കഴിഞ്ഞില്ലെങ്കിലും എല്ലാവരെയും പാടി മാര്‍ക്കില്‍ തോല്‍പിച്ച് ട്രോഫി സ്വന്തമാക്കിയതില്‍ വളരെ അധികം സന്തോഷമുണ്ട്. എന്നും യുംന പറഞ്ഞു.

ഒരുപാട് പ്രേക്്ഷകരുടെ സപ്പോര്‍ട്ടും പ്രാര്‍ത്ഥനയും കൊണ്ടാണ് ഇത്തരം ഒരു നേട്ടം കൈവരിക്കാന്‍ കഴിഞ്ഞത് തന്നെ. ഇത് വരെ സപ്പോര്‍ട്ട് ചെയ്ത പ്രേക്ഷകര്‍ക്കും മാധ്യമങ്ങള്‍ക്കും യുംന നന്ദി പറഞ്ഞു.

 

സംഗീത റിയാലിറ്റി ഷോയിലൂടെ പ്രശസ്തയായ കൊച്ചു ഗായിക യുംന അജിന്‍ പിന്തുണ തേടി നേരത്തെ നാട്ടുകാര്‍ക്ക് മുന്നിലെത്തിയിരുന്നു. തിരൂര്‍ താനാളൂര്‍ സ്വദേശിനിയാണ് ആറാം ക്ലാസുകാരി ഗായിക.

 

Sharing is caring!