പത്രപ്രവര്‍ത്തക സമ്മേളനത്തില്‍ സംഘാടകനായി തിളങ്ങി കുഞ്ഞാലിക്കുട്ടി

മലപ്പുറം: കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന സമ്മേളനത്തില്‍ മുഖ്യ സംഘാടകനായി തിളങ്ങിയത് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറിയും സ്ഥലം എം പിയുമായ പി കെ കുഞ്ഞാലിക്കുട്ടി. സംഘാടക സമിതി ചെയര്‍മാന്‍ കൂടിയായ അദ്ദേഹം സമ്മേളനത്തിന്റെ ഒരുക്കം മുതല്‍ സമാപനം വരെ ഓരോ കാര്യങ്ങളിലും മുന്നിലുണ്ടായിരുന്നു.
മലപ്പുറത്ത് ആദ്യമായെത്തിയ സമ്മേളനം വന്‍ വിജയമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇവിടത്തെ പ്രസ് ക്ലബ് അധികൃതര്‍ മുന്നിട്ടിറങ്ങിയത്. ജില്ലയിലെ മാത്രമല്ല സംസ്ഥാനത്തെ തന്നെ ഏറ്റവും മികച്ച സംഘാടകനായ കുഞ്ഞാലിക്കുട്ടിയെ തന്നെ സ്വാഗത സംഘം ചെയര്‍മാനാക്കുക വഴി സംഘാടനത്തിലെ വലിയ പ്രതിസന്ധികളിലൊന്നാണ് മലപ്പുറം പ്രസ് ക്ലബ് മറി കടന്നത്.
വെറുമൊരു സ്വാഗത സംഘം ചെയര്‍മാനായി മാറി നില്‍ക്കാതെ വേങ്ങര ഉപതിരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ക്കിടയിലും അദ്ദേഹം സംഘാടനത്തില്‍ സജീവമായി. സമ്മേളനത്തിന്റെ മുന്നൊരുക്കമായി നടത്തിയ ഓരോ മീറ്റിങ്ങിലും തുടക്കം മുതല്‍ ഒടുക്കം വരെ അദ്ദേഹം പങ്കെടുത്തു.
സമ്മേളനത്തിന്റെ ആദ്യ ദിവസം മുതല്‍ സമയം ലഭിക്കുമ്പോഴെല്ലാം അദ്ദേഹം വേദിയില്‍ വന്നു പോയിരുന്നു. സമ്മേളനത്തിന്റെ സുഗമമായ നടത്തിപ്പിനുള്ള ഉപദേശങ്ങളും, നിര്‍ദേശങ്ങളും നല്‍കുകയും ചെയ്തു.
RECENT NEWS

വെട്ടിനിരത്തിലിനെതിരെ മലപ്പുറത്തെ എ ഗ്രൂപ്പിന്റെ രഹസ്യ യോഗം
മലപ്പുറം: ജില്ലയിലെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ഗ്രൂപ്പ് പോരും വീണ്ടും സജീവമാകുന്നു. കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റുമാരെ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് മതിയായ പ്രാതിനിധ്യം കിട്ടിയില്ലെന്ന് ആരോപിച്ച് എ ഗ്രൂപ്പ് ജില്ലയില്‍ യോഗം ചേര്‍ന്നത്. 300ഓളം [...]