പോലീസ് കസ്റ്റഡിയിലുള്ള 17കാരന്റെ ഫോട്ടോ നവമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച രണ്ടു പോലീസുകാര്‍ക്കെതിരെ നടപടി

പോലീസ് കസ്റ്റഡിയിലുള്ള 17കാരന്റെ  ഫോട്ടോ നവമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച  രണ്ടു പോലീസുകാര്‍ക്കെതിരെ നടപടി

കളവുകേസ്സില്‍ പോലീസ് ചോദ്യം ചെയ്യാന്‍ പിടികൂടിയ പതിനേഴുകാരന്റെ ഫോട്ടോ മൊബൈല്‍ഫോണില്‍ പകര്‍ത്തി നവമാധ്യമങ്ങളില്‍ പ്രച്ചരിപിച്ചുഎന്ന പരാതിയില്‍ അന്വേഷണ വിധേയമായി രണ്ടു പോലീസുകാരെ സസ്‌പെന്റ് ചെയ്തു. പരപ്പനങ്ങാടി സ്റ്റേഷനിലെ വനിത സിവില്‍ പോലീസ് ഓഫീസറായ റീന, വളാഞ്ചേരി പോലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ്‌റായ ജയാനന്ദ നെയുമാണ് സസ്‌പെന്റ് ചെയ്തത്.

കഴിഞ്ഞ ഒരാഴ്ചമുമ്പ് കൈവിലങ്ങ് വെച്ച രീതിയില്‍ പോലീസ് പിടികൂടിയ തേഞ്ഞിപ്പലത്തെ ബാലന്റെ പോലീസ്സുകാര്‍ വിശ്രമിക്കുന്ന മുറിയില്‍ ഇരിക്കുന്ന പടമാണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചത്.അനതികൃത കസ്റ്റഡിയില്‍ 17കാരനെ സി.ഐ. അടക്കം മര്‍ധിക്കുന്നത് കണ്ട് സഹതാപം തോന്നിയാണ് സസ്പന്‍ഷനിരയായവര്‍ കുട്ടിയെ കസേരയില്‍ കെട്ടിയിട്ട നിലയിലുള്ള ഫോട്ടൊ എടുത്ത് സോഷ്യല്‍ മീഡീയകളില്‍ പോസ്റ്റ് ചെയ്തത്. ഇത് കണ്ട ബന്ധുക്കള്‍ രംഗത്തെത്തിയതോടെ പോലീസ് വെട്ടിലായി. രാത്രിയില്‍ കുട്ടിയുടെ ബന്ധുക്കളെ വിളിച്ച് വരുത്തി കൊണ്ട് പോവാന്‍ പറഞ്ഞെങ്കിലും പിതാവ് തയ്യാറായില്ല.കുട്ടിയെ ആദ്യം കസ്റ്റഡിയിലില്ലെന്ന് പറഞ്ഞതാണ് പിതാവിനെ ഇത്തരത്തില്‍ പ്രേരിപ്പിച്ചത്. അവസാനം കളവ് കേസില്‍ പ്രതി ചേര്‍ത്ത് കോടതിയില്‍ ഹാജരാക്കുകയായിരുന്നു.

സംഭവം വിവാദമായതോടെ പ്രസ്തുത ദിവസം ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരുടെ മോബൈല്‍ ഫോണുകള്‍ മേലധികാരികള്‍ പരിശോധനക്കായി പിടിച്ചെടുത്തിരുന്നു. ഇതിനെ തുടര്‍ന്നാണ് ഇന്നലെ നടപടിയുണ്ടായത്. രണ്ടാഴ്ച മുമ്പ് പരപ്പനങ്ങാടി അങ്ങാടിയിലെ മൊബൈല്‍ഫോണ്‍ കടയില്‍ എക്‌സോസ്റ്റ് ഫാന്‍ ഘടിപ്പിച്ച ചുമരിലെ ദ്വാരത്തിലൂടെ അകത്തു കടന്നു ലക്ഷങ്ങളുടെ ഫോണുകളും ലാപ്‌ടോപ് എന്നിവ മോഷ്ടിച്ച സംഭവത്തില്‍ പ്രതി ചേര്‍ത്തു .കോടതിയില്‍ ഹാജരാക്കിയ ജുനൈല്‍ ഹോമിലെക്കയക്കുകയും പിന്നീട് ജാമ്യത്തില്‍ വിട്ടയക്കുകയും ചെയ്തിരുന്നു. ഉന്നത ഉദ്യോഗസ്ഥരുടെ ക്രൂരത പുറത്ത് കൊണ്ട് വന്നതിനെതിരെ പോലീസ് കാര്‍ക്കെതിരെ നടപടിയെടുത്തത് ഉദ്യോഗസ്ഥരുടെ ഇടയില്‍ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്

 

Sharing is caring!