വേങ്ങരയില്‍ 6വയസ്സായ കുട്ടിയടക്കം നാലുപേര്‍ക്ക് തെരുവുനായയുടെ കടിയേറ്റു

വേങ്ങര, കണ്ണമംഗലം അച്ചനമ്പലത്തും ,ചുലന്‍ കുന്നിലുമായി രാത്രി ആറു വയസ്സായ കുട്ടിയടക്കം നാലുപേര്‍ക്ക് തെരുവുനായയുടെ കടിയേറ്റു.നാലു മണിക്ക് അച്ചമ്പലം അങ്ങാടിക്കടുത്ത് വെച്ച് തയ്യില്‍ സൈനുദ്ദീന്‍ (55) നാണ് ആദ്യം കടിയേറ്റത്. എട്ടു മണിയോടെ രണ്ട് ബംഗാളികള്‍ക്കും കടിയേറ്റു. ചൂലന്‍ കുന്നില്‍ വീട്ടുമുറ്റത്തു വെച്ചാണ് ആറു വയസ്സുള്ള കുട്ടിക്ക് കടിയേറ്റത്.നാട്ടുകാര്‍ നായയെ പിന്‍തുടര്‍ന്നെങ്കിലും പിടികൂടാനായില്ല

Sharing is caring!