കടക്കു പുറത്തെന്ന സംസാരം ധാര്‍ഷ്ഠ്യമെന്ന് രമേശ് ചെന്നിത്തല

മലപ്പുറം: ഭരണാധികാരികള്‍ മാധ്യമങ്ങളെ ചൊല്‍പടിക്കു നിറുത്താന്‍ ശ്രമിക്കുന്നതും, അകറ്റി നിറുത്തുന്നതും ഏകാധിപത്യത്തിന്റെ ലക്ഷണമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മൗലികമായ മാധ്യമ പ്രവര്‍ത്തനം തടസപ്പെടുത്തുന്നത് ഏകാധിപത്യത്തിന്റെ തുടക്കമാണെന്ന് പറഞ്ഞാല്‍ അതിശയോക്തിയില്ലെന്നും അദ്ദേഹം പറഞ്ഞു. കേരള പത്ര പ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന സമ്മേളനം സമാപനം മലപ്പുറത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേന്ദ്രത്തില്‍ പ്രധാനമന്ത്രി മാധ്യമങ്ങളെ അകറ്റി നിറുത്തുമ്പോള്‍ സമാനമായ രീതിയാണ് ഇവിടെ മുഖ്യമന്ത്രിയും തുടരുന്നത്. കാലങ്ങളായി മുഖ്യമന്ത്രിയുടെ ക്യാബിനറ്റ് ബ്രീഫിങ് പോലും നടക്കുന്നില്ല. മാധ്യമങ്ങള്‍ക്ക് ഭരണാധികാരികളോട് സംവദിക്കാന്‍ അവസരം വേണം. ഇത് നല്‍കാത്തത് ജനാധിപത്യ വിരുദ്ധമാണ്. മാധ്യമങ്ങളോട് കടക്കു പുറത്തെന്ന് പറയുന്നത് തന്നെ ധാര്‍ഷ്ഠ്യമാണെന്നും അദ്ദേഹം പറഞ്ഞു.
കെ യു ഡബഌയു ജെ സംസ്ഥാന പ്രസിഡന്റ് കമാല്‍ വരദൂര്‍ അധ്യക്ഷത വഹിച്ചു. മന്ത്രി വി എസ് സുനില്‍കുമാര്‍, പി കെ കുഞ്ഞാലിക്കുട്ടി എം പി, എം എല്‍ എമാരായ എ പി അനില്‍കുമാര്‍, പി കെ അബ്ദുറബ്ബ്, സംസ്ഥാന ജനറല്‍ സെക്രട്ടറി സി നാരായണന്‍, മുന്‍ പ്രസിഡന്റ് പി എ അബ്ദുല്‍ ഗഫൂര്‍, സ്വാഗത സംഘം ജനറല്‍ കണ്‍വീനര്‍ സുരേഷ് എടപ്പാള്‍, സംസ്ഥാന കമ്മിറ്റി അംഗം സമീര്‍ കല്ലായി എന്നിവര്‍ സംസാരിച്ചു.
RECENT NEWS

വെട്ടിനിരത്തിലിനെതിരെ മലപ്പുറത്തെ എ ഗ്രൂപ്പിന്റെ രഹസ്യ യോഗം
മലപ്പുറം: ജില്ലയിലെ കോണ്ഗ്രസ് പാര്ട്ടിയില് ഗ്രൂപ്പ് പോരും വീണ്ടും സജീവമാകുന്നു. കോണ്ഗ്രസ് ബ്ലോക്ക് പ്രസിഡന്റുമാരെ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് മതിയായ പ്രാതിനിധ്യം കിട്ടിയില്ലെന്ന് ആരോപിച്ച് എ ഗ്രൂപ്പ് ജില്ലയില് യോഗം ചേര്ന്നത്. 300ഓളം [...]