മാധ്യമ പ്രവര്‍ത്തകരുടെ സംസ്ഥാന സമ്മേളനത്തിന് തുടക്കമായി

മാധ്യമ പ്രവര്‍ത്തകരുടെ സംസ്ഥാന സമ്മേളനത്തിന് തുടക്കമായി

മലപ്പുറം: മാധ്യമ പ്രവര്‍ത്തകരുടെ സംസ്ഥാന സമ്മേളനത്തിന് മലപ്പുറത്ത് തുടക്കമായി. സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ രാവിലെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു. സമ്മേളനത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം വൈകുന്നേരം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.

മാധ്യമ പ്രവര്‍ത്തകരും, അഭിഭാഷകരും തമ്മിലുള്ള പ്രശ്‌നം പരിഹരിക്കുന്നതിന് ആവശ്യമായത് ചെയ്യാമെന്ന് സ്പീക്കര്‍ സമ്മേളനത്തില്‍ ഉറപ്പു നല്‍കി. മാധ്യമ പ്രവര്‍ത്തകര്‍ തങ്ങളുടെ വാര്‍ത്തകള്‍ക്ക് തുടര്‍ച്ച ഉണ്ടാക്കണമെന്നും അദ്ദേഹം പറഞ്ഞു. പ്രധാന സംഭവങ്ങളുടെ ടാം റേറ്റിങ് തീരുന്നതോടെ അത് നിറുത്താതെ നിജസ്ഥിതി ജനങ്ങളെ ബോധ്യപ്പെടുത്തേണ്ടതിന്റെ ആവശ്യകത അദ്ദേഹം വ്യക്തമാക്കി.

മന്ത്രി കെ ടി ജലീല്‍, ഇ ടി മുഹമ്മദ് ബഷീര്‍ എം പി തുടങ്ങിയവര്‍ സംസാരിച്ചു. കെ യു ഡബ്ലിയു ജെ സംസ്ഥാന അധ്യക്ഷന്‍ പി എ അബ്ദുല്‍ ഗഫൂര്‍ ചടങ്ങില്‍ അധ്യക്ഷനായിരുന്നു. അഡ്വ തമ്പാന്‍ തോമസ് മുഖ്യപ്രഭാഷണം നടത്തി. ജനറല്‍ സെക്രട്ടറി സി നാരായണന്‍, സംസ്ഥാന സമ്മേളനത്തിന്റെ സ്വാഗത സംഘം ജനറല്‍ കണ്‍വീനര്‍ സുരേഷ് എടപ്പാള്‍ എന്നിവര്‍ പ്രസംഗിച്ചു.

സ്വാഗത സംഘം ചെയര്‍മാന്‍ പി കെ കുഞ്ഞാലിക്കുട്ടി, എം എല്‍ എ മാരായ പി ഉബൈദുള്ള, പി അബ്ദുല്‍ ഹമീദ്, ആബിദ് ഹുസൈന്‍ തങ്ങള്‍ എന്നിവരും അതിഥികളായെത്തിയിരുന്നു.

Sharing is caring!