സേവ് മലപ്പുറം പാസ്പോര്‍ട്ട് ഓഫീസ്’ സോഷ്യല്‍ മീഡിയാ കാംപയിന് തുടക്കം

മലപ്പുറം: മലപ്പുറം പാസ്പോര്‍ട്ട് ഓഫീസ് അടച്ചു പൂട്ടുവാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രക്ഷോഭം ശക്തിപ്പെടുത്തുന്നു. കേന്ദ്രസര്‍ക്കാറിന്റെ ഭാഗത്ത് നിന്നും യാതൊരു അനുകൂല സമീപനവുമില്ലാത്ത സാചര്യത്തിലാണ് തീരുമാനം. ആദ്യഘട്ടമെന്നോണം ‘സേവ് മലപ്പുറം പാസ്പോര്‍ട്ട് ഓഫീസ്’ എന്ന ശീര്‍ശകത്തില്‍ സോഷ്യല്‍ മീഡിയകളില്‍ കാംപയിന് നടത്തും. ഇതിന്റെ ഭാഗമായി കേന്ദ്രമന്ത്രി സുഷമാ സ്വരാജിനും വിദേശകാര്യ സഹമന്ത്രിയും പാസ്പോര്‍ട്ടിന്റെ ചുമതല വഹിക്കുന്ന മന്ത്രിയുമായ വി.കെ സിംഗിനും ഒരു ലക്ഷം ഇമെയില്‍ സന്ദേശങ്ങളും ഒരു ലക്ഷത്തിലധികം വാട്സപ്പ് സന്ദേശങ്ങളും അയക്കും.
മലപ്പുറം പ്രസ്ക്ലാബ് ഓഡിറ്റോറിയത്തില്‍ നടന്ന കാംപയിന്റെ ഉദ്ഘാടനം കേന്ദ്ര മന്ത്രിമാര്‍ക്ക് ഇമെയില്‍ സന്ദേശം അയച്ച് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലികുട്ടി എം.പി നിര്‍വ്വഹിച്ചു.മലപ്പുറത്ത് നിന്നും പാസ്പോര്‍ട്ട് ഓഫീസ് മാറ്റുവാനുള്ള നീക്കത്തിനെതിരെ കേരള ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. ആദ്യ വാര്‍ട്സ്ആപ് സന്ദേശവും പി.കെ കുഞ്ഞാലികുട്ടി അയച്ചു. ചടങ്ങില്‍ പി ഉബൈദുല്ല എം.എല്‍.എ , മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി സലീം കുരുവമ്പലം, എം.പി മുഹമ്മദ് പങ്കെടുത്തു. പ്രതിഷേധ കാംപയിനില്‍ മുഴുവന്‍ ജനപ്രതിനിധകളും പ്രവര്‍ത്തകരും പങ്കാളികളായവണമെന്ന് നേതാക്കള്‍ ആഹ്വാനം ചെയ്തു. സുഷമാ സ്വരാജിന്റെ വാട്സപ്പ് നമ്പര്‍ 09868814044 , വിദേശകാര്യ സഹമന്ത്രി വി.കെ സിംഗ്, വാട്സപ്പ് നമ്പര്‍ 08826611111.
RECENT NEWS

നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 485 പേര്; മലപ്പുറത്ത് 18 പേർ ചികിൽസയിൽ
മലപ്പുറം: സംസ്ഥാനത്ത് നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 485 പേര് ഉള്ളതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മലപ്പുറം ജില്ലയില്‍ 192 പേരും കോഴിക്കോട് 114 പേരും പാലക്കാട് 176 പേരും എറണാകുളത്ത് 2 പേരും, കണ്ണൂരില്‍ ഒരാളുമാണ് [...]