സലഫിസം തീവ്രവാദമെന്ന പ്രചരണം തെറ്റ്: ഇ ടി മുഹമ്മദ് ബഷീര്‍

മലപ്പുറം: താന്‍ മുജാഹിദുകാരനല്ലെന്ന് മുസ്ലിം ലീഗ് ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീര്‍. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. സലഫിസം തീവ്രവാദമാണെന്ന പ്രചരണം തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.
താന്‍ മുജാഹിദുകാരനാണെന്ന പ്രചരണം എങ്ങനെ വന്നുവെന്ന് അറിയില്ല. സമസ്തയുമായി മുസ്ലിം ലീഗിനുള്ള പ്രശ്‌നങ്ങള്‍ പറഞ്ഞു തീര്‍ത്തുവെന്ന് ഇ ടി മുഹമ്മദ് ബഷീര്‍ അറിയിച്ചു. മുസ്ലിം ലീഗ് വിഭാവനം ചെയ്യുന്ന മുസ്ലിം സംഘടനകളുടെ പൊതുവേദിയില്‍ പോപ്പുലര്‍ ഫ്രണ്ടിന് സ്ഥാനമില്ലെന്നും ഇ ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു.
മുജാഹിദ് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായിറക്കിയ പ്രചരണ വീഡിയോയില്‍ ഇ ടി മുഹമ്മദ് ബഷീര്‍ മുജാഹിദ് അനുകൂല നിലപാടെടുത്തുവെന്നായിരുന്നു ആരോപണം. ഇതിനെതിരെ സമസ്തയിലെ ഒരു വിഭാഗം ശക്തമായി രംഗതെത്തിയിരുന്നു. വിഷയം സമസ്ത-ലീഗ് തര്‍ക്കമെന്ന നിലയിലേക്കും മാറിയിരുന്നു. ഇതേ തുടര്‍ന്നാണ് ഇ ടി മുഹമ്മദ് ബഷീറിന്റെ വിശദീകരണം.
RECENT NEWS

വെട്ടിനിരത്തിലിനെതിരെ മലപ്പുറത്തെ എ ഗ്രൂപ്പിന്റെ രഹസ്യ യോഗം
മലപ്പുറം: ജില്ലയിലെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ഗ്രൂപ്പ് പോരും വീണ്ടും സജീവമാകുന്നു. കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റുമാരെ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് മതിയായ പ്രാതിനിധ്യം കിട്ടിയില്ലെന്ന് ആരോപിച്ച് എ ഗ്രൂപ്പ് ജില്ലയില്‍ യോഗം ചേര്‍ന്നത്. 300ഓളം [...]