പ്രബന്ധ രചനാമത്സരം; ജില്‍ന ജന്നത്തിന് ഒന്നാംസ്ഥാനം

പ്രബന്ധ രചനാമത്സരം; ജില്‍ന ജന്നത്തിന് ഒന്നാംസ്ഥാനം

മലപ്പുറം: കേരള പത്രപ്രവര്‍ത്തക യൂനിയന്‍ സംസ്ഥാന സമ്മേളനത്തോടനബന്ധിച്ച് കോളജ് വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച പ്രബന്ധരചനാ മത്സരത്തില്‍ മണ്ണാര്‍ക്കാട് കല്ലടി എം.ഇ.എസ് കോളജ് രണ്ടാംവര്‍ഷ ബി.എ ഇംഗ്ലീഷ് വിദ്യാര്‍ഥി ജില്‍ന ജന്നത്ത് ഒന്നാംസ്ഥാനം നേടി. മലപ്പുറം മഅ്ദിന്‍ മോഡല്‍ അക്കാദമിയിലെ ഒ.കെ മുഹമ്മദ് ശാഹിദ് കുമരംപുത്തൂര്‍ രണ്ടാം സ്ഥാനവും, കുണ്ടൂര്‍ ഗൗസിയ്യ ദഅ്‌വ കോളജിലെ കെ. അബ്ദുറഹ്മാന്‍ മൂന്നാംസ്ഥാനവും നേടി.

ആദ്യ മൂന്ന് സ്ഥാനക്കാര്‍ക്ക് യഥാക്രമം അയ്യായിരം, മൂവായിരം, രണ്ടായിരം രൂപ ക്യാഷ് അവാര്‍ഡും ട്രോഫിയുംസമ്മാനിക്കും.43 കോളജുകളില്‍ നിന്നുള്ള 68 വിദ്യാര്‍ഥികളാണ് മത്സരത്തില്‍ പങ്കെടുത്തത്. സമ്മാനദാനം 28,29 തിയതികളില്‍ മലപ്പുറത്ത് നടക്കുന്ന പത്രപ്രവര്‍ത്തക യൂണിയന്‍ 54ാമത് സംസ്ഥാന സമ്മേളന വേദിയില്‍ നടക്കും

 

Sharing is caring!