വേങ്ങരയില്‍ ഭൂരിപക്ഷം കുറഞ്ഞത് സ്വാഭാവികം; മുസ്‌ലിം ലീഗ്

മലപ്പുറം: വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം കുറഞ്ഞത് സ്വാഭാവികം മാത്രമാണെന്ന് മുസ്‌ലിം ലീഗ് ജില്ലാ പ്രവര്‍ത്തക സമിതിയില്‍ വിലയിരുത്തല്‍. ഉപതെരഞ്ഞെടുപ്പില്‍ പൊതുവേ വോട്ട് കുറയാറുണ്ടെന്നും അത്തരമൊരു ചോര്‍ച്ച മാത്രമാണ് സംഭവിച്ചിട്ടുള്ളതെന്നും യോഗം വിലയിരുത്തി.
എല്ലാ വിധ സൗകര്യങ്ങളോടെ പ്രചരണം നടത്തിയിട്ടും എല്‍ഡിഎഫിനും സിപിഎമ്മിനും ലീഗിനെ നേരിടാന്‍ കഴിഞ്ഞിട്ടില്ല. കെഎന്‍എ ഖാദറിന്റെ വിജയം യുഡിഎഫിന് അഭിമാനമാണെന്നും പ്രതിനിധികള്‍ അഭിപ്രായപ്പെട്ടു.
സമസ്തയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ കൂടുതല്‍ ചര്‍ച്ചകള്‍ നടത്തണമെന്നും യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. ജില്ലാപ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ദേശീയ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി, സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദ്, ജില്ലാ ജനറല്‍ സെക്രട്ടറി യുഎ ലത്തീഫ്, എംപി അബ്ദുസമദ് സമദാനി, കെ കുട്ടി അഹമ്മദ് കുട്ടി, പിഎംഎ സലാം എന്നിവര്‍ സംസാരിച്ചു.
RECENT NEWS

സംവരണ തത്വം പുനക്രമീകരക്കണം: മുസ്ലിംലീഗ് സൗഹൃദസദസ്സ്
നിലവിലെ സംവരണ തത്വം പുനക്രമീകരിക്കണമെന്നും പിന്നാക്ക സമുദായങ്ങള്ക്ക് അതില് ഗൗരവ പരിഗണന വേണമെന്നും സാദിഖലി ശിഹാബ് തങ്ങള് നയിക്കുന്ന ജാഥയുടെ ഭാഗമായി സംഘടിപ്പിച്ച സൗഹൃദ സദസ്സ് ആവശ്യപ്പെട്ടു