കാലിക്കറ്റ് യൂണിവേഴ്‌സിറ്റി എസ് എഫ് ഐ ചുവപ്പിച്ചു

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി എസ് എഫ് ഐ ചുവപ്പിച്ചു

തേഞ്ഞിപ്പലം: കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഡി എസ് യു തിരഞ്ഞെടുപ്പില്‍ എസ് എഫ് ഐക്ക് സമ്പൂര്‍ണ വിജയം. മല്‍സരിച്ച മുഴുവന്‍ സീറ്റുകളിലേക്കും എസ് എഫ് ഐ സ്ഥാനാര്‍ഥികള്‍ വന്‍ഭൂരിപക്ഷത്തോടെ ജയിച്ചു. മുന്നണി സംവിധാനമില്ലാതെ കെ എസ് യുവും, എം എസ് എഫും വെവ്വേറെയാണ് ഇത്തവണ മല്‍സരിച്ചത്.

1411 വിദ്യാര്‍ഥികളാണ് തിരഞ്ഞെടുപ്പില്‍ ആകെ വോട്ട് ചെയ്തത്. എം എസ് എഫ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട തിരഞ്ഞെടുപ്പില്‍ കെ എസ് യു രണ്ടാം സ്ഥാനതെത്തി. ചരിത്രത്തിലെ വലിയ തിരിച്ചടികളിലൊന്നാണ് എം എസ് എഫിന് സംഭവിച്ചത്. നാലു സീറ്റുകളില്‍ മല്‍സരിച്ച ഫ്രറ്റേണിറ്റി മൂവ്‌മെന്റിനും നേട്ടമുണ്ടാക്കാനായില്ല.

ചെയര്‍മാനടക്കം ആകെയുള്ള ഒമ്പത് സീറ്റുകളില്‍ നാലു സീറ്റുകളിലേക്കും പെണ്‍കുട്ടികളെയാണ് എസ് എഫ് ഐ മല്‍സരിപ്പിച്ചത്. ചെയര്‍പേഴ്‌സണായി കെ ആര്‍ രമ്യയും, വൈസ് ചെയര്‍പേഴ്‌സണായി വി ഹരിതയും തിരഞ്ഞെടുക്കപ്പെട്ടു. എം ഷനൂബ് ആണ് ജനറല്‍ സെക്രട്ടറി. കെ പി സരിത ജോയന്റ് സെക്രട്ടറി, എഡിറ്റര്‍ ഡോണറ്റ് കെ ജോണ്‍, പി കൃഷ്ണപ്രസാദ് ഫൈന്‍ ആര്‍ട്‌സ് സെക്രട്ടറി, ലിന്റോ ദേവരാജ് ജനറല്‍ ക്യാപ്റ്റന്‍, യു യു സി മാരായി ലിന്റോ തോമസ്, കെ തസ്‌നി എന്നിവരേയും തിരഞ്ഞെടുത്തു.

 

Sharing is caring!