വിദ്യാഭ്യാസ മന്ത്രിയുടെ ആര്‍.എസ്എ.സ് ബന്ധം അന്വേഷിക്കാന്‍ മുഖ്യമന്ത്രി തെയ്യാറാവണം: എം.എസ്.എഫ്

 

കേരള വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥിന്റെ ആര്‍.എസ്എ.സ് ബന്ധം അന്വേഷിക്കാന്‍ മുഖ്യമന്ത്രിയും എല്‍.ഡി.എഫും തയ്യാറാവണമെന്ന് എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ മിസ്ഹബ് കീഴരിയൂര്‍, ജന.സെക്രട്ടറി എം.പി നവാസ് എന്നിവര്‍ ആവശ്യപ്പെട്ടു .

ആര്‍.എസ്.എസിന്റെ രാഷ്ട്രീയ അജണ്ടകള്‍ക്കു വിധേയമായി കേരളത്തിന്റെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ കാവിവത്കരണത്തിനു വിദ്യാഭ്യാസ വകുപ്പ് നിരന്തരമായി സൗകര്യം ഒരുക്കി കൊടുക്കയാണ്. സ്‌കോളര്‍ഷിപ്പ് പരീക്ഷയുടെ മറവില്‍ സംഘ് പരിവാര്‍ പുസ്തകങ്ങള്‍ വിദ്യാഭ്യാസ സ്ഥാപങ്ങളില്‍ വിതരണം ചെയ്തതും ആര്‍ എസ് എസ് ആചാര്യന്‍ ദീന്‍ ദയാല്‍ ഉപാധ്യയുടെ ജന്മ ശതാബ്ദി ആഘോഷിക്കണമെന്നാവശ്യപ്പെട്ടു സര്‍ക്കുലര്‍ നല്‍കിയതും ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കു ഉദാഹരണമാണ്.

വിദ്യാഭ്യാസ മന്ത്രിയുടെ മുന്‍കാല ആര്‍.എസ്.എസ് ബന്ധം കൂടി പുറത്തു വന്ന സാഹചര്യത്തില്‍ മന്ത്രിയുടെ അറിവോടെ ആണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത് എന്ന് തെളിഞ്ഞിരിക്കുകയാണ്. വിദ്യാഭ്യാസ മേഖലയിലെ കാവി വത്കരണത്തിനെതിരെ ശക്തമായ പ്രക്ഷോഭങ്ങള്‍ക്ക് എം.എസ്.എഫ് നേതൃത്വം നല്‍കുമെന്നും ഇരുവരും അറിയിച്ചു.

Sharing is caring!