കോടിയേരിയുടെ ജനജാഗ്രതാ യാത്ര നാളെ മുതല്‍ മലപ്പുറത്ത്

സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് നയിക്കുന്ന എല്‍ഡിഎഫ് വടക്കന്‍ മേഖലാ ജനജാഗ്രതാ യാത്ര വെള്ളിയാഴ്ച മുതല്‍ ജില്ലയില്‍ പര്യടനം നടത്തും. ഞായറാഴ്ച വരെ മൂന്നുനാള്‍ യാത്ര ജില്ലയിലുണ്ടാകും. കേന്ദ്ര സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ തുറന്നുകാട്ടാനും വര്‍ഗീയതക്കെതിരെ മതനിരപേക്ഷതയുടെ സന്ദേശമുയര്‍ത്താനും എല്‍ഡിഎഫ് സര്‍ക്കാരിന്റെ ജനോപകാരപ്രദമായ നടപടികള്‍ വിശദീകരിക്കാനുമാണ് ജാഥ. സത്യന് മൊകേരി, പി എം ജോയ്, സ്കറിയ തോമസ്, ഇ പി ആര് വേശാല, പി കെ രാജന് എന്നിവര്‍ ജാഥാംഗങ്ങളാണ്.
വെള്ളിയാഴ്ച രാവിലെ ഐക്കരപ്പടിയില്‍ യാത്രയെ ജില്ലയിലേക്ക് വരവേല്‍ക്കും. രാവിലെ 10ന് കൊണ്ടോട്ടിയിലാണ് ആദ്യ സ്വീകരണം. തുടര്‍ന്ന് പകല്‍ മൂന്നിന് ചേളാരി, വൈകിട്ട് നാലിന് ചെമ്മാട്, അഞ്ചിന് താനൂരില്‍ സമാപനം. രണ്ടാം ദിവസമായ ശനിയാഴ്ച രാവിലെ 10ന് തിരൂരില്‍നിന്നാണ് തുടക്കം. പകല്‍ മൂന്നിന് ചമ്രവട്ടം ജങ്ഷന്, വൈകിട്ട് നാലിന് വളാഞ്ചേരി, അഞ്ചിന് മലപ്പുറത്ത്് സമാപനം. സമാപന യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് സംസാരിക്കും. ഞായറാഴ്ച രാവിലെ 10ന് മഞ്ചേരി, പകല്‍ മൂന്നിന് നിലമ്പൂര്‍, വൈകിട്ട് നാലിന് വണ്ടൂര്‍. അഞ്ചിന് പെരിന്തല്‍മണ്ണയില്‍ ജില്ലയിലെ പര്യടനം സമാപിക്കും.
RECENT NEWS

പുത്തനത്താണിയിൽ സ്കൂൾ അധ്യാപികയെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി
പുത്തനത്താണി: ചേരുലാൽ ഹൈസ്ക്കൂളിലെ അധ്യാപികയെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. പുത്തനത്താണിക്കടുത്ത് ചേരുലാൽ ഹൈസ്കൂൾപടി എടത്തട്ടത്തിൽ സക്കീർ മാസ്റ്ററുടെ ഭാര്യ ജസിയ (46) ആണ് മരിച്ചത്. വീടനകത്ത് വെച്ച് പൊള്ളലേറ്റ നിലയിലാണ് കണ്ടെത്. ഗ്യാസ് [...]