ജിദ്ദയില്‍ മലപ്പുറം സ്വദേശികളുടെ ഒരു വയസ്സുള്ള കുഞ്ഞ് മരിച്ചു

ജിദ്ദയില്‍ മലപ്പുറം  സ്വദേശികളുടെ ഒരു വയസ്സുള്ള കുഞ്ഞ് മരിച്ചു

ജിദ്ദയില്‍ മലപ്പുറം പൊന്നാനി സ്വദേശികളായ ദമ്പതികളുടെ ഒരുവയസ്സുള്ള കുട്ടി മരിച്ചു. മലപ്പുറം പൊന്നാനി സ്വദേശി ഫൈസല്‍ഫഷംസീറ ദമ്പതികളുടെ ഒരുവയസ്സും ഒരുമാസവും പ്രായമുള്ള മുഹമ്മദ് ജാസിം എന്ന കുട്ടിയാണ് മരിച്ചത്.

ബുധനാഴ്ച്ച രാവിലെ സൗദി പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ പ്രതിരോധ കുത്തിവെപ്പ് നടത്തിയിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. വീട്ടില്‍ തിരിച്ചത്തി, മുലപ്പാല്‍ നല്‍കിയശേഷം ഉറക്കി. കുട്ടിയെ പിന്നീട് വിളിച്ചുണര്‍ത്തിയപ്പോള്‍
അസ്വസ്ഥത കണ്ടതിനെ തുടര്‍ന്ന് ശറഫിയ്യയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും കുട്ടി മരിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. റുവൈസ് ഖബര്‍സ്ഥാനില്‍ മൃതദേഹം മറവുചെയ്തു.

Sharing is caring!