കാറും സ്കൂട്ടറും കൂട്ടിയിടിച്ച് വയോധികന് മരിച്ചു
പൊന്നാനി: പൊന്നാനി-കുറ്റിപ്പുറം ദേശീയ പാതയില്‍ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടര്‍ യാത്രികനായ വയോധികന് മരിച്ചു. പുളിക്കക്കടവ് ബാവകുഞ്ഞി മുസ്ല്യാരുടെ മകന് കുട്ടുക്കാനകത്ത് അബൂബക്കറാ(67) ണ് മരിച്ചത്. ഇന്നലെ ഉച്ചക്ക് രണ്ടോടെ പള്ളപ്രം പാലത്തിലായിരുന്നു അപകടം. തിരൂരില്‍ നിന്നും എറണാംകുളത്തേക്ക് പോവുകയായിരുന്ന കാര്‍ നിയന്ത്രണം വിട്ട് എതിരെ വന്ന അബൂബക്കറിന്റെ സ്കൂട്ടറില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ പരുക്കേറ്റ അബൂബക്കറിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടു. പാലത്തിനു മുകളില്‍ വെച്ച് കാറിന്റെ നിയന്ത്രണം നഷ്ടമായതാണ് അപകടത്തിനിടയായത്. ഇതേ കാറിടിച്ച് മറ്റൊരു ബൈക്ക് യാത്രികനായ പൊന്നാനി വാട്ടര്‍ അതോറിറ്റി ജീവനക്കാരനും തിരൂര്‍ മംഗലം ചേന്നൂര്‍ സ്വദേശിയുമായ കടമ്പില്‍ രവീന്ദ്രനും ഗുരുതര പരുക്കേറ്റു. രവീന്ദ്രനെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അബൂബക്കറിന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി പൊന്നാനി താലൂക്കാശുപത്രിയിലെത്തിച്ചു. സംഭവത്തെ തുടര്‍ന്ന് കാര്‍ ഡ്രൈവറെ പൊന്നാനി പൊലീസ് കസ്റ്റഡിയിലെടുത്തു. പൊന്നാനി ജിദ്ദ സ്റ്റോര്‍ ഉടമയാണ് മരണപ്പെട്ട അബൂബക്കര്‍. ഭാര്യ: സാറു
മക്കള്‍: അഷ്്റഫ്, ലെല, റഫീഖ് (ലോട്ടസ്), അബ്ദുല്‍ഗഫൂര്‍ (ബാബു), നസ്രത്ത്
മരുമക്കള്‍: ഷെഹ്ന, റാഫിക്ക്, യുസഫ്. സഹോദരങ്ങള്‍ : മുഹമ്മദ് മുസ്ല്യാര്‍, ഇബ്രാഹിംകുട്ടി മുസ്ല്യാര്‍, അബ്ദുറഹിമാന്, കുഞ്ഞാലി, നഫീസ, ആമിനക്കുട്ടി, ആയിഷാബി.
RECENT NEWS
മഞ്ഞപ്പിത്തം ബാധിച്ച് വണ്ടൂരിലെ വിദ്യാർഥി മരിച്ചു
വണ്ടൂർ: മഞ്ഞപ്പിത്തം ബാധിച്ച് വിദ്യാർഥി മരിച്ചു. നടുവത്ത് ചെമ്മരം ശാന്തിഗ്രാമം പുതിയത്ത് മുസ്തഫയുടെ മകൻ നിയാസ് (23) ആണ് മരിച്ചത്. ബംഗളൂരുവിൽ വിദ്യാർഥിയായ നിയാസ് പനിയും മഞ്ഞപ്പിത്തവും ബാധിച്ച് ചികിത്സയിലായിരുന്നു. രോഗം കൂടിയതിനെ തുടർന്ന് രണ്ട് [...]