കുറച്ചു നാളത്തെ ഇടവേളയ്ക്കു ശേഷം ബാങ്ക് അകൗണ്ടില്‍ നിന്നും വീണ്ടും എ.ടി.എം വഴി പണം നഷ്ടപ്പെടുന്നു.

കുറച്ചു നാളത്തെ ഇടവേളയ്ക്കു ശേഷം ബാങ്ക് അകൗണ്ടില്‍ നിന്നും വീണ്ടും എ.ടി.എം വഴി പണം നഷ്ടപ്പെടുന്നു.

പരപ്പനങ്ങാടി: കുറച്ചു നാളത്തെ ഇടവേളയ്ക്കു ശേഷം ബാങ്ക് അകൗണ്ടില്‍ നിന്നും വീണ്ടും എ.ടി.എം വഴി പണം നഷ്ടപ്പെടുന്നു. പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശിയും ഇന്ത്യന്‍ എയര്‍ ഫോഴ്‌സില്‍ ഉദ്യോഗസ്ഥനുമായ കാഞ്ഞിരശ്ശേരി അഖിലിന്റെ പണമാണ് അഖില്‍ അറിയാതെ എ.ടി.എം വഴി പിന്‍വലിച്ചത്. 23,500 രൂപയാണ് മിനിറ്റുകളുടെ വ്യത്യാസത്തില്‍ നാലു തവണകളായി പിന്‍വലിച്ചത്. ഗുജറാത്തില്‍ നാലിയ എന്ന സ്ഥലത്താണ് അഖില്‍ സര്‍വീസ് ചെയ്യുന്നത്. എന്നാല്‍ ദാസിയാബാദിലെ എസ്.ബി.ഐ ശാഖയിലെ എ.ടി.എം കൗണ്ടറില്‍ നിന്നാണ് പണം പിന്‍വലിച്ചതായിട്ടുള്ള മൊബൈല്‍ സന്ദേശം കിട്ടിയത്. എസ്.ബി.ഐ പരപ്പനങ്ങാടി ശാഖയില്‍ അകൗണ്ട് ഹോള്‍ഡര്‍ ആയിട്ടുള്ള അഖില്‍ ശാഖാ മാനേജരെ വിവരം അറിയിച്ചതനുസരിച്ചു ഇമെയില്‍ വഴി പരാതി നല്‍കിയിട്ടുണ്ട്. കൂടാതെ വകുപ്പ് ഉദ്യോഗസ്ഥര്‍ക്കും നാലിയ പോലീസ് സ്‌റ്റേഷനിലും പരാതി നല്‍കിയിട്ടുണ്ടെന്ന് അഖിലിന്റെ പിതാവും റിട്ടയേര്‍ഡ് പോലീസ് എസ്.ഐയുമായ കാഞ്ഞിരശ്ശേരി ജയരാജന്‍ പറഞ്ഞു. അഖില്‍ കുടുംബ സമേതം ഗുജറാത്തില്‍ ആണ് താമസിക്കുന്നത്.

 

Sharing is caring!