ഹാദിയ കേസ് വഷളാക്കിയത് എസ് ഡി പി ഐയുടെ ഉടായിപ്പ്: പി കെ ഫിറോസ്

ഹാദിയ കേസ് വഷളാക്കിയത് എസ് ഡി പി ഐയുടെ ഉടായിപ്പ്: പി കെ ഫിറോസ്

മലപ്പുറം: ഹാദിയ കേസ് വഷളാക്കിയത് എസ് ഡി പി ഐയുടെ ഇടപെടുലകളെന്ന് യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി കെ ഫിറോസ്. കോടതിയെ കബളിപ്പിക്കാനായി രഹസ്യമായി ഹാദിയയുടെ വിവാഹം നടത്തി എന്ന കോടതിയുടെ തോന്നലാണ് ഇപ്പോഴത്തെ സ്ഥിതിവിശേഷത്തിലേക്ക് നയിച്ചതെന്ന് അദ്ദേഹം പറുന്നു. ഇതില്‍ എസ് ഡി പി ഐയ്ക്കുള്ള പങ്കും പി കെ ഫിറോസ് ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ തുറന്നു പറയുന്നു. മുസ്ലിം യൂത്ത് ലീഗ് വിഷയത്തില്‍ നടത്തിയ കൃത്യമായ ഇടപെടലുകളും അദ്ദേഹം വ്യക്തമാക്കുന്നുണ്ട്.

എസ് ഡി പി ഐയുടെ നിലപാടല്ല ഹാദിയ കേസില്‍ മുസ്ലിം യൂത്ത് ലീഗിനുള്ളതെന്ന് അദ്ദേഹം പറയുന്നു. കോടതിയില്‍ നിന്നും സ്വന്തം അഭിഭാഷകരില്‍ നിന്നും കാരയ്ങ്ങള്‍ മറച്ചു വെച്ച് കോടതിയെ കബളിപ്പിക്കാന്‍ നോക്കിയതാണ് സര്‍വ കുഴപ്പങ്ങള്‍ക്കും കാരണമായത്.

ഒരു വശത്ത് എസ് ഡി പി ഐയും മറുവശത്ത് ആര്‍ എസ് എസും നിലയുറപ്പിച്ച വിഷയത്തില്‍ വളരെ കരുതലോടെയേ മുന്നോട്ട് പോകാനാകൂ എന്ന ഉറച്ച ബോധ്യം തങ്ങള്‍ക്കുണ്ടെന്നും പി കെ ഫിറോസ് പറയുന്നു. സുഡാപ്പിയുടെ പരിഹാസങ്ങള്‍ക്ക് പുല്ലുവിലയാണ് നല്‍കുന്നതെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

Sharing is caring!