നോട്ട് നിരോധനത്തിന്റെ വാര്‍ഷികം വിഡ്ഢിദിനമായി ആചരിക്കാന്‍ യൂത്ത്‌ലീഗ്

കോഴിക്കോട്: നോട്ട് നിരോധനനത്തിന്റെ ഒന്നാം വാര്‍ഷികത്തില്‍ വിവിധ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കാന്‍ മുസ് ലിം യൂത്ത് ലീഗിന്റെ തീരുമാനം. സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിലാണ് വിവിധ പ്രതിഷേധ പരിപാടികള്‍ നടത്തുക. നിരോധനത്തിന്റെ വാര്‍ഷിക ദിനമായ നവംബര്‍ എട്ടിന് പരിപാടികള്‍ തുടക്കമാവും. നവംബര്‍ എട്ട് വിഡ്ഢിദിനമായി ആചരിക്കാനാണ് യൂത്ത് ലീഗിന്റെ തീരുമാനം.
ജില്ലാ കേന്ദ്രങ്ങളില്‍ പ്രത്യേക പ്രതിഷേധ സംഗമങ്ങളും നടത്തുന്നുണ്ട്. പരിപാടിയില്‍ നരേന്ദ്രമോദിക്ക് വിഡ്ഢിപ്പട്ടം ചാര്‍ത്തും. നോട്ട് നിരോധനത്തെ തുടര്‍ന്ന് രാജ്യത്തിന്റെ സമ്പ്ദവ്യവസ്തക്കുണ്ടായ കോട്ടങ്ങള്‍ തുറന്ന് കാട്ടുന്ന രീതിയിലാവും പ്രതിഷേധ പരിപാടികള്‍ നടത്തുക. സാമൂഹിക മാധ്യമങ്ങളിലും ശക്തമായ പ്രചരണ പരിപാടികള്‍ നടത്താനും യൂത്ത് ലീഗ് കമ്മിറ്റി തീരുമാനിച്ചുണ്ട്.
RECENT NEWS

വെട്ടിനിരത്തിലിനെതിരെ മലപ്പുറത്തെ എ ഗ്രൂപ്പിന്റെ രഹസ്യ യോഗം
മലപ്പുറം: ജില്ലയിലെ കോണ്ഗ്രസ് പാര്ട്ടിയില് ഗ്രൂപ്പ് പോരും വീണ്ടും സജീവമാകുന്നു. കോണ്ഗ്രസ് ബ്ലോക്ക് പ്രസിഡന്റുമാരെ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് മതിയായ പ്രാതിനിധ്യം കിട്ടിയില്ലെന്ന് ആരോപിച്ച് എ ഗ്രൂപ്പ് ജില്ലയില് യോഗം ചേര്ന്നത്. 300ഓളം [...]