ഇങ്ങിനെയും ‘മലപ്പുറത്ത്’ മഹല്ലുകളുണ്ട്

ഊരുവിലക്കും ഖബറിട വിലക്കും നല്കിയ മുസ്ലിം പള്ളികള്‍ക്കെതിരെ ശക്തമായ ആരോപണങ്ങള്‍ ഉയര്‍ന്നുകൊണ്ടിരിക്കുമ്പോള്‍ ഇവിടെ ഇതാ ഒരു മാതൃകാമുസ്ലിം പള്ളി.
ഹിന്ദുക്കളായ ദമ്പതികളുടെ മൂന്ന് വയസ്സുള്ള കുട്ടിക്ക് ചികിത്സാ സഹായം അഭ്യര്‍ഥിച്ച് ഈപള്ളിക്കമ്മിറ്റി കത്ത് നല്‍കിയത്. തിരൂര്‍ പുറത്തൂര്‍ ജുമാഅത്ത് പള്ളി ആന്‍ഡ് നൂറുല്‍ ഈമാന്‍ മദ്രസാ കമ്മിറ്റിയാണ് ഇത്തരത്തില്‍ മുസ്ലിംവിഭാഗത്തില്പ്പെടാത്തവരുടെ ചികിത്സ സഹായത്തിന് കത്ത് തെയ്യാറാക്കി നല്‍കിയത്.
പുറത്തൂര്‍ മഹല്ല് പരിധിയിലെ ബോട്ട്ജട്ടിയില്‍ താമസിക്കുന്ന മേല്പറമ്പത്ത് അനിലിന്റേയും രമ്യയുടേയും മകന് മൂന്നു വയസ്സുകാരനായ അര്‍ജുനന്റെ ചികിത്സാ സഹായത്തിനാണ് പള്ളിക്കമ്മിറ്റി കത്ത് നല്‍കിയത്. വിവിധ ക്ഷേത്രങ്ങളില്‍ പൂചാരിയായി ജോലിചെയ്തിരുന്ന വ്യക്തിയാണ് അനില്‍. മകന്റെ അസുഖം കാരണം ഇപ്പോള്‍ ജോലിക്ക് പോകാന്‍ അനിലിന് സാധിക്കുന്നില്ല.
കൊച്ചി അമൃത മെഡിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ടിലാണ് മകന് ചികിത്സയില്‍ കഴിഞ്ഞിരുന്നത്. ഇപ്പോള്‍ ഓക്സിഡന് സഹായത്തോടെയാണ് കുട്ടി ജീവിക്കുന്നത്. വാടക വീട്ടില്‍ താമസിക്കുന്ന കുടുംബത്തിന് വന്‍ തുക മുടക്കി ചികിത്സിക്കാന്‍ കഴിവില്ല. തികച്ചും ദാരിദ്രനിലയില് ജീവിക്കുന്ന കുടുംബത്തെസഹായിക്കാന്‍ മഹല്ല് നിവാസികള്‍ കഴിയുന്ന സഹായം നല്‍കണമെന്നാണ് മഹല്ല് കമ്മിറ്റിയുടെ കത്തില്‍പറയുന്നത്.
കഴിഞ്ഞ മാസം 21നാണ് കത്ത് പുറത്തിറക്കിയത്. പെരിന്തല്‍മണ്ണയില്‍ ഇതര മതസ്ഥനെ വിവാഹം ചെയ്തതിന്റെ പേരില്‍ കുടുംബത്തെ പുറത്താക്കിയതോടെ ഈ കത്ത് സോഷ്യല്‍ മീഡയയില്‍ വൈറലായി മാറിയിട്ടുണ്ട്.
RECENT NEWS

വയനാട്ടിൽ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാതെ തിരഞ്ഞെടുപ്പ് കമ്മിഷൻ, രാഹുൽ ഗാന്ധിക്ക് ആശ്വാസം
ഉപതിരഞ്ഞെടുപ്പ് സംബന്ധിച്ച് ഇന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്റെ വാർത്താ സമ്മേളനത്തിൽ അറിയിപ്പുണ്ടാകുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്.