ബഹ്റൈനില്‍ ഫോട്ടോഗ്രാഫറായിരുന്ന മലയാളിയുടെ മൃതദേഹം ബഹ്റൈനില്‍ തന്നെ ഖബറടക്കി

മനാമ: നാലര പതിറ്റാണ്ടു കാലം ബഹ്റൈനില്‍ ഫോട്ടോഗ്രാഫറായി ജോലി ചെയ്ത മലയാളി ഫോട്ടോഗ്രാഫറുടെ മൃതദേഹം ബഹ്റൈനിലെ കാനൂ മസ്ജിദ് ഖബറിസ്ഥാനില്‍ ഖബറടക്കി.
ആലപ്പുഴ ജില്ലയിലെ കണ്ടത്തില്‍ കുടുംബാംഗമായ ജമാല്‍ ബാവ ലത്തീഫിന്റെ(64) മൃതദേഹമാണ് ബഹ്റൈനിലുള്ള ബന്ധുക്കളുടെ സാന്നിധ്യത്തില്‍ ഖബറടക്കിയത്.
കഴിഞ്ഞ 45 വര്‍ഷമായി ബഹ്റൈനില്‍ ഫോട്ടോഗ്രാഫറായി ജോലി ചെയ്തു വരികയായിരുന്നു.
ഇവിടെ ഷെയ്ഖ് അഹമദ് റോഡില്‍ റോക്സി എന്ന ഫോട്ടോ സ്റ്റുഡിയോയ്ക്കു തുടക്കമിട്ട അദ്ദേഹം പിന്നീട് വര്‍ഷങ്ങളോളം മനാമ ഗോള്‍ഡ് സിറ്റിക്ക് സമീപത്തെ അല്‍ അലവി സ്റ്റുഡിയോ നടത്തിവരികയായിരുന്നു.
ഇതിനിടെ ബഹ്റൈന്‍ പൗരത്വവും അദ്ദേഹം കരസ്ഥമാക്കിയിരുന്നു.
ബഹ്റൈനിലെ ആദ്യകാലത്തെ പ്രവാസികളുടെ മിക്ക പൊതു പരിപാടികളിലെയും സജീവ സാന്നിധ്യമായിരുന്നു. ഭാര്യ ഫാത്തിമുത്തു. മക്കള്‍ ഫവാസ്, ജെമീമ. മരുമകള്‍ ദിനു. ജമാലിന്റെ നിര്യാണത്തില്‍ വിവിധ പ്രവാസി സംഘടനാ നേതാക്കളും സാമൂഹ്യ പ്രവര്‍ത്തകരും അനുശോചനമറിയിച്ചു.
RECENT NEWS

ബൈബിൾ കത്തിച്ചതിനെ ശക്തമായ ഭാഷയിൽ അപലപിച്ച് സാദിഖലി ശിഹാബ് തങ്ങൾ
ബൈബിൾ കത്തിച്ചതും, വിശ്വാസ സമൂഹത്തിന് കടുത്ത വേദനയുണ്ടാകുന്ന തരത്തിൽ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചത് അപലപനീയമെന്ന് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു.