അധ്യാപികയുടെ സ്വര്‍ണ്ണാഭരണം ബൈക്കിലെത്തിയ സംഘം പൊട്ടിച്ചുകടന്നു

അധ്യാപികയുടെ സ്വര്‍ണ്ണാഭരണം ബൈക്കിലെത്തിയ സംഘം പൊട്ടിച്ചുകടന്നു

ക്ഷേത്രദര്‍ശനം കഴിഞ്ഞ് പോവുകയായിരുന്ന അധ്യാപികയുടെ സ്വര്‍ണ്ണാഭരണം ബൈക്കിലെത്തിയ സംഘം പൊട്ടിച്ചുകടന്നു. പുഴമ്പ്രം ഗ്രാമം സ്വദേശി ചാലിയത്ത് സന്തോഷിന്റെ ഭാര്യയും വിജയമാതാ ഹൈസ്‌കൂള്‍ അധ്യാപികയുമായ സ്മിതയുടെ അഞ്ച് പവന്റെ താലിച്ചെയിനാണ് പൊട്ടിച്ചത്. കണ്ടകുറുമ്പക്കാവ് ക്ഷേത്രദര്‍ശനം കഴിഞ്ഞ് ചൊവ്വാഴ്ച വൈകീട്ട് ഏഴരയോടെ ഹൈവേയില്‍നിന്നും ബാവാറോഡുവഴി വീട്ടിലേക്കുപോവുകയായിരുന്ന ടീച്ചറും മകനും.

തല്‍സമയം ബൈക്കിലെത്തിയ രണ്ടുപേരില്‍ പിന്നിലിരിക്കുന്നയാള്‍ മാലപൊട്ടിച്ചെടുക്കുകയായിരുന്നു. ബൈക്ക് ഓടിച്ചിരുന്നയാള്‍ ഹെല്‍മെറ്റ് ധരിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ടുവര്‍ഷത്തിനുള്ളില്‍ ഇത്തരത്തില്‍ പത്തോളം സംഭവങ്ങളാണ് പൊന്നാനി നഗരസഭയിലും പരിസരപ്രദേശങ്ങളിലും നടന്നത്. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് ഒരാളെപോലും പിടികൂടാന്‍ പോലീസിന് കഴിഞ്ഞിട്ടില്ല. മാല പൊട്ടിച്ചസംഭവുമായി ബന്ധപ്പെട്ട് സ്മിതയുടെ ഭര്‍ത്താവ് സന്തോഷ് പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

 

Sharing is caring!