ബൈക്കിനു പിറകില്‍ ബൈക്കിടിച്ച് യൂവാവ് മരിച്ചു

മഞ്ചേരി: ബൈക്കിനു പിറകില്‍ ബൈക്കിടിച്ച് യൂവാവ് മരിച്ചു. മോങ്ങം ഹില്‍ടോപ്പില്‍ പെരങ്കടക്കാട് ആലിഹാജിയുടെ മകന്‍ മുജീബ് റാഫി (42) ആണ് മരിച്ചത്. രാവിലെ 9.15ന് പുല്ലാനൂര്‍ പള്ളിക്കടുത്താണ് അപകടം. മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പിതാവിനെ സന്ദര്‍ശിച്ച് ബൈക്കില്‍ മടങ്ങുകയായിരുന്നു മുജീബ് റാഫി. പുല്ലാര വെച്ച് അമിത വേഗതയിലെത്തിയ മറ്റൊരു ബൈക്ക് മുജീബ് റാഫി സഞ്ചരിച്ച ബൈക്കിനു പിറകിലിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് തെറിച്ചു വീണ മുജീബ് റാഫിക്ക് ഗുരുതരമായി പരിക്കേറ്റു. ഉടന്‍ നാട്ടുകാര്‍ മഞ്ചേരി മെഡിക്കല്‍ കോളേജിലും തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
മഞ്ചേരി അഡീഷണല്‍ എസ് ഐ ഷാജിമോന്‍ ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടം ചെയ്ത ശേഷം ബന്ധുക്കള്‍ ഏറ്റുവാങ്ങി മോങ്ങം ജുമാമസ്ജിദില്‍ ഖബറടക്കി.
ഭാര്യ : ഫസീല, മാതാവ്: പരേതയായ കദിയുമ്മ, മക്കള്‍: സലീല്‍, ഷിയാസ്, ശിബിലി. സഹോദരങ്ങള്‍: ഹംസ, സഹീര്‍, ഹുസൈന്‍, മുനീസ് ബാബു, സീനത്ത്, മൈമൂന, ബിരിയുമ്മ, അസ്മാബി, പരേതനായ അബ്ദുല്‍ ലത്തീഫ്.
RECENT NEWS

മലപ്പുറത്തുകാര്‍ക്ക് ഗള്‍ഫില്‍ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടി മുങ്ങിയ ട്രാവല്‍സ് ഉടമ പിടിയില്‍
മലപ്പുറം: ഗള്‍ഫില്‍ജോലി വാഗ്ദാനംചെയ്ത 14പേരില്‍നിന്ന് ലക്ഷങ്ങള്‍ തട്ടി മുങ്ങിയ ട്രാവല്‍സ് ഉടമ മലപ്പുറത്ത് പിടിയില്‍. മലപ്പുറം കല്പകഞ്ചേരി കടുങ്ങാത്തുകുണ്ട് അറഫ ട്രാവല്‍സ് ഉടമ ഒഴൂര്‍ ഓമച്ചപ്പുഴ കാമ്പത്ത് നിസാറി(34) നെയാണ് കല്പകഞ്ചേരി [...]