വേങ്ങരയില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥി തൂങ്ങിമരിച്ചു

വേങ്ങര :ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ചേറൂര് ചണ്ണയില്‍ ചാക്കീരി നൗഷാദിന്റെ മകന് മുഹമ്മദ് സയാന് (14) നെയാണ് താനാളൂരിലെ മാതാവിന്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ശനിയാഴ്ചയാണ് മാതാവിന്റെ വീട്ടില്‍ വിരുന്ന് വന്നത്.
വല്യുപ്പയോടൊപ്പം മഗ്രിബ് നമസ്ക്കാരം കഴിഞ്ഞ് വീട്ടിലെ കിടപ്പ് മുറിയില്‍ കയറിയതാണ്.എട്ട് മണിയോടെ വീട്ടുകാര്‍ വിളിച്ചിട്ടും പുറത്ത് വരാത്തതിനെ തുടര്‍ന്ന് കതക് തുറന്നപ്പോഴാണ് മരിച്ച നിലയില്‍ കണ്ടത്തിയത്. തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലെ പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം ചേറൂര് അടിവാരം ജുമാമസ്ജിദില്‍ കബറടക്കി. എടരിക്കോട് പി. കെ. എം. എച്. എസ്. സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്.ആദര സൂചകമായി ഇന്നലെ എടരിക്കോട് സ്കൂളിന് അവധി നല്കി.
മാതാവ് : നുസൈബ
സഹോദരങ്ങള്‍ : അഹമ്മദ് സഹാന്, അല്‍ സാഹില്‍.
RECENT NEWS

വൃശ്ചിക പൂജയ്ക്ക് മേളം കൊട്ടുന്നതിനിടെ വാദ്യകലാകാരൻ കുഴഞ്ഞ് വീണു മരിച്ചു
വണ്ടൂർ: വാദ്യകലാകാരൻ കുഴഞ്ഞ് വീണു മരിച്ചു. ഷാരിയിൽ തൃക്കുന്നശ്ശേരി വിപിൻദാസ് (44) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് 6 മണിയോടെ തുവ്വൂർ തേക്കുന്നിൽ വെച്ചാണ് സംഭവം. ദേവീക്ഷേത്രത്തിൽ പതിവ് വൃശ്ചിക പൂജക്കിടെ സഹപ്രവർത്തകരോടെപ്പം മേളം [...]