മലപ്പുറത്തിന്റെ പോരാട്ടവീര്യം ലോകത്തിന് കാണിച്ച്‌കൊടുത്ത സംവിധായകന്‍

മലപ്പുറത്തിന്റെ പോരാട്ടവീര്യം ലോകത്തിന് കാണിച്ച്‌കൊടുത്ത സംവിധായകന്‍

മലപ്പുറം: സ്വതന്ത്ര്യസമര ചരിത്രത്തില്‍ ജ്വലിക്കുന്ന അധ്യായം രചിച്ച മലപ്പുറത്തിന്റെ കഥ അഭ്രപാളിയിലെത്തിച്ച സംവിധായകനാണ് ഐ വി ശശി. ഏറെ തെറ്റിധരിക്കപ്പെട്ട 1921 ലെ സ്വതന്ത്ര്യസമര പോരാട്ടത്തിന്റെ കഥ ലോകത്തിന് മുന്നില്‍ എത്തിച്ചത് ഐവി ശശി എന്ന സംവിധായകന്റെ മിടുക്കാണ്.

1988 ലാണ് ടി ദാമോദരന്റെ തിരക്കഥയില്‍ 1921 എന്ന സിനിമ പിറക്കുന്നത്. അന്നിറങ്ങുന്ന സിനിമയുമായി താരതമ്യം ചെയ്യുമ്പോള്‍ വലിയ ബജറ്റിലായിരുന്നു സിനിമയുടെ നിര്‍മാണം. ഖിലാഫത്ത് പ്രസ്ഥാനത്തെ കുറിച്ചും മാപ്പിള പോരാളിമാരെ കുറിച്ചുമുള്ള ചരിത്രം മനസ്സിലാക്കാന്‍ സിനിമ കൊണ്ട് സാധിച്ചു. മമ്മൂട്ടിയെന്ന നടന്റെ കരിയറില്‍ മികച്ച വിജയം സമ്മാനിച്ച സിനിമകളിലൊന്ന് കൂടിയായിരുന്നു ഇത്. വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെയും ആലി മുസ് ലിയാരെയുമെല്ലാം പുതുതലമുറക്ക് പരിചയപ്പെടുത്തിയത് 1921 ആണ്.

സിനിമയില്‍ നിന്നും

 

സിനിമയുടെ കൂടുതല്‍ ഭാഗങ്ങളും മലപ്പുറം ജില്ലയില്‍ തന്നെയാണ് ചിത്രീകരിച്ചത്. പാണ്ടിക്കാട് മരണാട്ട് മനയും അങ്ങാടിപ്പുറത്തെ പഴയ തറവാട് വീടുകളും മലപ്പുറം കലക്ടറേറ്റും കോട്ടക്കുന്നുമെല്ലാം സിനിമയുടെ ഭാഗമായി. ചിത്രീകരണം കാണാനെത്തിയ പലര്‍ക്കും സിനിമയില്‍ അഭിനയിക്കാന്‍ അവസരവും ഐവി ശശിയെന്ന സംവിധായകന്‍ നല്‍കി.

Sharing is caring!