പ്രവാസി വോട്ട് വൈകാതെ നടപ്പാകും: ഇ.ടി

പ്രവാസി വോട്ട്  വൈകാതെ നടപ്പാകും: ഇ.ടി

മലപ്പുറം: പ്രവാസി വോട്ട് യാഥാര്‍ത്ഥ്യമാക്കാന്‍ പാര്‍ലമെന്റില്‍ രാഷ്ട്രീയ കക്ഷികള്‍ ഒറ്റക്കെട്ടാണെന്നും വൈകാതെ നടപ്പാകുമെന്ന പ്രതീക്ഷയാണുള്ളതെന്നും ഇ ടി മുഹമ്മദ് ബഷീര്‍ എം പി. പത്ര പ്രവര്‍ത്തക യൂനിയന്‍ സംസ്ഥാന സമ്മേളനത്തിന്റെ മുന്നോടിയായി മലപ്പുറം പ്രസ് ക്ലബില്‍ നട പ്രവാസി സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നും അദ്ദേഹം. തിരിച്ചെത്തു പ്രവാസികളെ പുനരധിവസിപ്പിക്കാന്‍ എല്ലാ സര്‍ക്കാറുകളും ഉത്സാഹിച്ചെങ്കിലും കാര്യമായൊും ചെയ്യാനായി’ില്ല. ഇവരുടെ പ്രശ്‌നങ്ങള്‍ കേരളത്തിന്റെ സമ്പദ് വ്യവസ്ഥക്ക് ത െആഘാതമേല്‍പിക്കുതാണ്. ഇതിന് പരിഹാരമുണ്ടാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഗൗരവതരമായ ആലോചനകള്‍ നടത്തണമെും അദ്ദേഹം പറഞ്ഞു. കെ വി അബ്ദുല്‍ഖാദര്‍ എം എല്‍ എ മുഖ്യപ്രഭാഷണം നടത്തി. പാലോളി അബ്ദുര്‍റഹ് മാന്‍ അധ്യക്ഷത വഹിച്ചു. പ്രവാസി ക്ഷേമ ബോര്‍ഡ് മുന്‍ചെയര്‍മാന്‍ പി എം എ സലാം, പി അഹമ്മദ് ശരീഫ്, കെ പി മുഹമ്മദ് കുട്ടി, എന്‍ എ മുഹമ്മദ്കുട്ടി, കെ പി എസ് ആബിദ് തങ്ങള്‍, പി മൊയ്തീന്‍കുട്ടി ഹാജി, കെ യു ഡബ്ലി യു ജെ സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ഗഫൂര്‍, ജില്ലാ സെക്രട്ടറി സുരേഷ് എടപ്പാള്‍ പ്രസംഗിച്ചു. കെ യു ഡബ്ലിയു ജെ സംസ്ഥാന കമ്മിറ്റി അംഗം സമീര്‍ കല്ലായി സ്വാഗതവും വി അജയകുമാര്‍ നന്ദിയും പറഞ്ഞു.

പ്രവാസി ക്ഷേമ പദ്ധതികള്‍ നടപ്പിലാക്കാതെ ഉദ്യോഗസ്ഥര്‍ ഇതിന്‍മേല്‍ അടയിരിക്കുകയാണെന്ന് കെ വി അബ്ദുല്‍ഖാദര്‍ എം എല്‍ എ. പത്ര പ്രവര്‍ത്തക യൂനിയന്‍ സംസ്ഥാന സമ്മേളനത്തിന്റെ മുന്നോടിയായി മലപ്പുറം പ്രസ് ക്ലബില്‍ നട പ്രവാസി സെമിനാറില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഐ എ എസ് റാങ്കിലുള്ള ഉദ്യോഗസ്ഥര്‍ പ്രവാസി ക്ഷേമ പദ്ധതികളോട് മുഖംതിരിക്കുകയാണ്. സര്‍ക്കാര്‍ അനുവദിക്കുന്ന തുക പോലും കാര്യക്ഷമമായി ചെലവഴിക്കാന്‍ അവര്‍ തയ്യാറാകുന്നില്ല. ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വത്തെ കൈകാര്യം ചെയ്താല്‍ മാത്രമേ ഇന്ത്യയിലെ മികച്ച ക്ഷേമ പദ്ധതിയാക്കാന്‍ ഇതിനെ കഴിയുകുള്ളു. മൃതദേഹം നാട്ടിലെത്തിക്കുന്നതിന് പോലും ഉദ്യോഗസ്ഥര്‍ തടസം നില്‍ക്കുന്നു. ബേങ്കുകള്‍ പ്രവാസികളുടെ നിക്ഷേപം സ്വീകരിക്കാന്‍ കാണിക്കുന്ന ആവേശം ലോണ്‍ അനുവദിക്കുന്നതില്‍ കാണാറില്ല. മര്യാദ കെട്ട സമീപനമാണ് പ്രവാസികളോട് ബേങ്കുകള്‍ കാണിക്കുന്നത്. കക്ഷി രാഷ്ട്രീയത്തിന് അതീതമായി ഉദ്യോഗസ്ഥ കൂട്ടുകെട്ടിനെതിരെ രംഗത്ത് വരികയും സാമൂഹ്യ സമ്മര്‍ദം ശക്തിപ്പെടുത്തുകയും വേണം- അദ്ദേഹം പറഞ്ഞു.

Sharing is caring!