അന്‍വര്‍ എം.എല്‍.എയുടെ തടയണയും ഭാര്യാപിതാവിന്റെ റോപ് വേയും അധികൃതയര്‍ പരിശോധിച്ചു
പി.വി അന്‍വര്‍ എം.എല്‍.എ നിയമംലംഘിച്ച് മലയിടിച്ച് കാട്ടരുവിയില്‍ തടയണകെട്ടിയതിലും എം.എല്‍.എയുടെ ഭാര്യാ പിതാവ് അനുമതിയില്ലാതെ റോപ് വേ പണിതതിലും പെരിന്തല്‍മണ്ണ ആര്.ഡി.ഒ കെ. അജീഷിന്റെ നേതൃത്വത്തില്‍ വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ സംയുക്തപരിശോധന നടത്തി. രണ്ടു മണിക്കൂറിലധികം നീണ്ട പരിശോധനയുടെ അടിസ്ഥാനത്തില്‍ വിവിധ വകുപ്പുകളില്‍ നിന്നും ആര്.ഡി.ഒ റിപ്പോര്‍ട്ട് തേടി. മുന്‍ റിപ്പോര്‍ട്ടുകള്‍ തൃപ്തികരമല്ലാത്തതിനാലാണ് സംയുക്തപരിശോധനയെന്നും അന്വേഷണ റിപ്പോര്‍ട്ട് കാലതാമസം വരുത്താതെ ജില്ലാ കളക്ടര്‍ക്ക് സമര്‍പ്പിക്കുമെന്നും ആര്.ഡി.ഒ പറഞ്ഞു. കളക്ടറാണ് തുടര്‍നടപടി സ്വീകരിക്കേണ്ടത്.
ജില്ലാ ജിയോളജിസ്റ്റ് ഇബ്രാഹിംകുട്ടി, സോയില്‍ കണ്‍സര്‍വേറ്റര്‍ മറിയാമ്മ കെ. ജോര്‍ജ്, ഏറനാട് തഹസില്‍ദാര്‍ ദേവകി, വാട്ടര്‍ അഥോറിറ്റി എക്സിക്യുട്ടീവ് എന്‍ജിനീയര്‍ എം. ഉസ്മാന്, ഇറിഗഷന് എക്സിക്യുട്ടീവ് എന്‍ജിനീയര്‍. പി.ഡബ്യൂ.ഡി ബില്‍ഡിങ്സ് എക്സിക്യുട്ടീവ് എന്‍ജിനീയര്‍, എടവണ്ണ റേഞ്ച് ഓഫീസര്‍ മുഹമ്മദ്ബഷീര്‍, വെറ്റിലപ്പാറ വില്ലേജ് ഓഫീസര്‍ മനോജ് അടക്കമുള്ള ഉദ്യോഗസ്ഥരും സംഘത്തിലുണ്ടായിരുന്നു.
RECENT NEWS
ഉമ്മയുടെ സംസ്ക്കാരം കഴിഞ്ഞ് തിരികെയത്തിയ പ്രവാസി യുവാവ് മരണപ്പെട്ടു
അബുദാബി: അമ്മയുടെ സംസ്കാരം കഴിഞ്ഞ് തിരികെ വന്ന മലയാളി യുവാവ് 20 ദിവസത്തിന് ശേഷം അബുദാബിയില്‍ മരിച്ചു. കാസർകോട് കാഞ്ഞങ്ങാട് ചിത്താരി സ്വദേശിയായ എംപി മുഹമ്മദ് ഇർഷാദ് (36) ആണ് മരിച്ചത്. പ്രവാസ ലോകത്തിനും വേദനയാകുകയാണ് യുവാവിന്റെ വേര്‍പാട്. [...]